ലാലേട്ടന്‍ ഇനി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍
നമ്മുടെ ലാലേട്ടന്‍ ഒരു ശാസ്ത്രജ്ഞന്‍ ആകാന്‍ പോകുന്നു. ജീവിതത്തില്‍ അല്ല കെട്ടോ. ദി വിച്ച് ഹണ്ട് എന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ശാസ്ത്രജ്ഞന്റെ വേഷം അണിയാന്‍ പോകുന്നത്. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ദി വിച്ച് ഹണ്ട്. ആനന്ദ് മഹാദേവനാണ് ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷത്തില്‍ എത്തുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആണ്. സി.പി സുരേന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 1994ല്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ വാസത്തിനിടയില്‍ അദ്ദേഹം ഒരുപാട് വേദനകളും പീഡനങ്ങളും നേരിട്ടിരുന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനാകുകയായിരുന്നു.

ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച സഘട്ടനങ്ങളും നരഗയാതനകളും ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഗോള്‍ ഹരി ദാസ്താന്‍ എന്ന ആനന്ദ് മഹാദേവന്റെ ചിത്രം കാണാന്‍ നമ്പി നാരായണന്‍ എത്തിയിരുന്നു.
ചിത്രം കണ്ടിറങ്ങിയ നമ്പി നാരായണന്‍ തന്നെയാണ് തന്റെ ജീവിത കഥ സിനിമയാകാന്‍ പോകുന്ന വിവരം ജനങ്ങളെ അറിയിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications











