»   » വില്ലന്‍ അല്ല ദി വില്ലന്‍!!! നാല് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്നിലും മോഹന്‍ലാല്‍ നായകന്‍???

വില്ലന്‍ അല്ല ദി വില്ലന്‍!!! നാല് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്നിലും മോഹന്‍ലാല്‍ നായകന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

പുലിമുരുകന്‍ സൃഷ്ടിച്ച തരംഗം മോഹന്‍ലാല്‍ ചിത്രങ്ങളേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. സര്‍വ്വീസില്‍ നിന്ന് വിരമിച്ച പോലീസ് ഓഫീസറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച ദുല്‍ഖറിന് ലഭിച്ച നാല് കിടിലന്‍ സമ്മാനങ്ങള്‍???

മലയാളത്തിലും ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. വില്ലന് പിന്നാലെ മോഹന്‍ലാല്‍ നായകനാകുന്ന മറ്റൊരു വില്ലന്‍ കൂടെ അണിയറയില്‍ ഒരുങ്ങുകയാണ്. ദി വില്ലന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുന്നത്. കന്നട ഒഴികെയുള്ള ഭാഷകളില്‍ മോഹന്‍ലാലാണ് നായകനാകുന്നത്.

നാല് ഭാഷകളില്‍

കന്നട സംവിധായകന്‍ പ്രേം തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി വില്ലന്‍. കന്നടയില്‍ ശിവരാജ്കുമാര്‍ നായകനാകുമ്പോള്‍ മറ്റ് മൂന്ന് ഭാഷകളില്‍ നായകനാകുന്നത് മോഹന്‍ലാലാണ്. ചിത്രത്തിന്റെ കന്നട പതിപ്പിന്റെ ആദ്യ ഘട്ട ചിത്രീകരണം പ്രേം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ബിഗ് ബജറ്റ് ചിത്രം

ലണ്ടന്‍, ലഡാക്ക് എന്നിവയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍. ചിത്രം അടുത്ത ഘട്ടം ലണ്ടനിലും അതിന് ശേഷം ലഡാക്കിലുമായിരിക്കും. വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരാള്‍ മാത്രം നാലു ഭാഷകളിലും

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധീപ്, എമി ജാക്‌സന്‍, മിഥുന്‍ ചക്രവര്‍ത്തി, ശ്രുതി ഹരിഹരന്‍ എന്നിവരാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിലുള്ളത്. ഇതില്‍ സുധീപ് മാത്രമായിരിക്കും നാല് ഭാഷകളിലും അഭിനയിക്കുന്ന ഏക താരം.

ആദ്യ ത്രിഭാഷ ചിത്രം

തമിഴ്, തെലുങ്ക് ഭാഷകളിലും മോഹന്‍ലാല്‍ നായകനായി അഭിനിയിച്ചിട്ടുണ്ടെങ്കിലും ഒരു ത്രിഭാഷ ചിത്രം താരത്തിന്റെ കരിയറില്‍ ആദ്യമാണ്. ജനത ഗാരേജ് എന്ന ചിത്രത്തോടെ തെലുങ്കിലും മാര്‍ക്കറ്റുള്ള താരമായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. ദി വില്ലന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മോഹന്‍ലാലിന്റെ ആദ്യ ത്രിഭാഷ ചിത്രമായി ഇത് മാറും.

ഔദ്യോഗിക സ്ഥിരീകരണം

മോഹന്‍ലാലിന്റേതായി അടുത്ത് പ്രഖ്യാപിച്ചിട്ടുള്ള സിനിമകളെല്ലാം ചിത്രീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ത്രിഭാഷ ചിത്രത്തിനായി താരത്തിന്റെ ഡേറ്റുകള്‍ എപ്രകാരം ക്രമീകരിക്കും എന്ന കാര്യത്തില്‍ ആശങ്കകളുണ്ട്. ഈ വിഷയത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണത്തിനാണ് എല്ലാവരും കാത്തിരിക്കുന്നത്.

പുതിയ ചിത്രങ്ങള്‍

ഓണത്തിന് റിലീസിനെത്തുന്ന ലാല്‍ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകമാണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ ചിത്രം ഒരേസമയം മൂന്ന് ഭാഷകളില്‍ റിലീസിന് തയാറെടുക്കുകയാണ്. ഏറ്റവും അധികം പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ സെപ്തംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

English summary
Mohanlal will be playing the lead in an upcoming trilingual directed by Kannada director Prem titled as The Villain. The movie is being made in all four South Indian languages, with Shivarajkumar as the lead in the Kannada version and Mohanlal in the other three.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam