മോഹന്‍ലാല്‍ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ ആരംഭിയ്‌ക്കുന്നു
സിനിമയില്‍ നിന്ന് പണം വാരാന്‍ മാത്രമല്ല പണം മുടക്കാനും താന്‍ തയാറാണെന്ന് മുമ്പും ലാല്‍ തെളിയിച്ചിട്ടുള്ളതാണ്.
ഇപ്പോഴിതാ മള്‍ട്ടിപ്ലെക്‌സ്, തിയറ്റര്‍ പദ്ധതിയുമായി ലാല്‍ മുന്നോട്ട് വരുമ്പോള്‍ മുതല്‍ക്കൂട്ടാകുന്നത് മലയാള സിനിമയ്‌ക്കു തന്നെയാണ്.
കേരളമൊട്ടാകെ മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ ശൃംഖല ആരംഭിയ്‌ക്കാനാണ് ലാലിന്റെ പദ്ധതി. സംസ്ഥാനത്തെങ്ങും തിയറ്ററുകള്‍ അടച്ചു പൂട്ടുന്ന സാഹചര്യമുള്ളപ്പോള്‍ മെട്രോ നഗരങ്ങളിലേതിന് സമാനമായി മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍ ആരംഭിയ്‌ക്കാനുള്ള നീക്കം തികച്ചും സ്വാഗതാര്‍ഹമാണ്.
മാക്‌സ് ലാബ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയുടെ കീഴില്‍ ലാലിനൊപ്പം സുഹൃത്തുക്കളായ ആന്റണി പെരുമ്പാവൂര്‍, വ്യവസായ പ്രമുഖനായ കെ.സി ബാബു, ഏഷ്യാനെറ്റ് മേധാവി കെ. മാധവന്‍ എന്നിവരും ഈ സംരംഭത്തില്‍ പങ്കാളികളാകും.
സിനിമാ വിതരണ രംഗത്തിറങ്ങാനും മാക്‌സ് ലാബ് പദ്ധതിയിട്ടിണ്ടുണ്ട് ദേശീയപാതകള്‍ക്കരികെ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്ലെക്‌സുകള്‍ നിര്‍മ്മിയ്‌ക്കാനാണ് മാക്സ് ലാബ് പദ്ധതിയിട്ടിരിയ്ക്കുന്നത്.
ശൃംഖലയിലെ ആദ്യത്തെ മള്‍ട്ടിപ്ലെക്‌സ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലായിരിക്കും സ്ഥാപിയ്‌ക്കുക. 25 കോടി മുതല്‍മുടക്കി നിര്‍മ്മിയ്‌ക്കുന്ന ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സെപ്‌റ്റംബറില്‍ ആരംഭിയ്‌ക്കും. ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന ചിത്രങ്ങള്‍ മേലില്‍ വിതരണം ചെയ്യുന്നത് മാക്‌സ് ലാബ് വഴിയായിരിക്കും.


Click it and Unblock the Notifications