»   » ഒടിയന് വേണ്ടി ഇനിയും കുറയും!!! അമ്പരപ്പിക്കുന്ന രൂപമാറ്റത്തിന് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നു???

ഒടിയന് വേണ്ടി ഇനിയും കുറയും!!! അമ്പരപ്പിക്കുന്ന രൂപമാറ്റത്തിന് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി രൂപമാറ്റങ്ങളും തയ്യാറെടുപ്പുകള്‍ക്കും ഒരു മടിയും ഇല്ലാത്ത താരമാണ് മോഹന്‍ലാല്‍. കഥാപാത്രത്തിന് വേണ്ടി കഥകളിയും ആയോധന കലകളും മുമ്പ് താരം പരിശീലിച്ചിട്ടുണ്ട്. ഒടുവില്‍ വില്ലന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ 20 ദിവസത്തിലധികം ആയൂര്‍വേദ ചികിത്സയ്ക്ക് വിധേയനാകുകയും ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. 

തലസ്ഥാനം പരാജയപ്പെട്ടിരുന്നെങ്കില്‍ രണ്‍ജി പണിക്കരും ഷാജി കൈലാസും എന്ത് ചെയ്യുമായിരുന്നു???

ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന് വേണ്ടിയും മോഹന്‍ലാല്‍ തന്റെ ഭാരം കുറയ്ക്കുന്നതായാണ് പുതിയ വിവരം. പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് മോഹന്‍ലാലിനെ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ അവതരിപ്പിക്കുന്ന ഈ ഫാന്റസി ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. 

30 മുതല്‍ 65 വയസ് വരെ

30 മുതല്‍ 65 വയസുവരെയുള്ള വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 15 കിലോ ഭാരം കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ കുറയ്ക്കുമെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒടിവിദ്യ

ദുര്‍മന്ത്രവാദ വിദ്യകളിലെ ഒന്നായ ഒടിവിദ്യയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. ഒടിവിദ്യ പരിശീലിക്കുന്ന ഒടിയന്‍ മാണിക്യന്‍ ഏറെ ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന കഥാപാത്രമാണ്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മാണിക്യന്റെ അഭ്യാസങ്ങള്‍

അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യന്‍. രണ്ട് കാലില്‍ മാത്രമല്ല നാല് കാലിലും അതിവേഗത്തില്‍ ഒാടാന്‍ സാധിക്കുന്ന മാണിക്യന് സാധാരണക്കാരേക്കാള്‍ ഉയരത്തില്‍ ചാടാനും സാധിക്കും. ഏത് രൂപവും സ്വീകരിക്കാന്‍ കഴിയുന്ന ഒടിയന്മാര്‍ക്ക് ആയോധന കലകളും വശമാണ്.

മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് പുതുമുഖങ്ങളെ തേടിക്കൊണ്ട് പരസ്യം ചെയ്തിരുന്നു. മെയ്‌വഴക്കമുള്ള കളരിപ്പയറ്റ്, ജിംനാസ്റ്റിക് മറ്റ് ആയോധന കലകള്‍ എന്നിവ പരിശീലിച്ചിട്ടുള്ളവരാണ് മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടി തിരയുന്നത്.

പീറ്റര്‍ ഹെയ്ന്‍ വീണ്ടും

പുലിമുരുകന്‍ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംഘട്ടന സംവിധായകനാണ് പീറ്റര്‍ ഹെയ്ന്‍. ഒടിയന് വേണ്ടി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഒടിയന്‍ മാണിക്യനാകാനുള്ള പരിശീലനം ഉടന്‍ മോഹന്‍ലാലിന് നല്‍കും.

ശരിക്കും കഷ്ടപ്പെടും

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത് മെലിഞ്ഞ രൂപത്തിലായിരുന്നു മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ആ രൂപത്തിലേക്ക് മോഹന്‍ലാല്‍ മാറാന്‍ ശരിക്കും മികച്ച തയാറെടുപ്പുകള്‍ വേണ്ടിവരും. ഈ രൂപമാറ്റം മോഹന്‍ലാലിന് ശക്തമായ വെല്ലുവിളിയുയര്‍ത്തും.

മഞ്ജുവാര്യരും പ്രകാശ് രാജും

വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ചിത്രാണ് ഒടിയന്‍. വില്ലനായി എത്തുന്നത് പ്രകാശ് രാജാണ്. മണിരത്‌നം ചിത്രം ഇരുവറിന് ശേഷം മോഹന്‍ലാലും പ്രകാശ് രാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രധാന ലൊക്കേനുകള്‍

ബാഹുബലിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന സാബു സിറിളാണ് ഒടിയന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിക്കുന്നത്. പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനാമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. പാലക്കാട്, പൊള്ളാച്ചി, ഹൈദ്രബാദ്, വാരണാസി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
In a recent interview, director VA Shrikuamr Menon revealed that Mohanlal will be shedding 15 kilos for playing his character in the movie. Mohanlal will be essaying the role of Odiyan Manikyan and he will be seen from the age of 30 to 65 in multiple looks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam