»   » മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് അഭിനയത്തില്‍ മാത്രമല്ല പല കലാരൂപങ്ങളിലും കഴിവും കമ്പവുമുള്ളകാര്യം എല്ലാവര്‍ക്കും അറിയാം. പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില ചിത്രങ്ങള്‍ക്കുവേണ്ടി ലാല്‍ നൃത്തവും കഥകളിയുമുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ അഭ്യസിച്ചതും ആരെയും അതിശയിപ്പിക്കുന്ന പൂര്‍ണതയോടെ അവയെല്ലാം സിനിമയില്‍ അവതരിപ്പിച്ചതും നമുക്കറിയാം.

അഭിനയം പോലെതന്നെ ലാലിന് ഇഷ്ടമുള്ള കാര്യമാണ് സംഗീതവും, ആസ്വദിക്കുന്നതിനൊപ്പം തന്നെ സിനിമയിലും വേദികളിലും ലാല്‍ ഏറെ പാടിയിട്ടുമുണ്ട്. സ്വന്തം സിനിമകള്‍ക്കായി ലാല്‍ പാടിയ മിക്ക പാട്ടുകളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സിനിമയ്ക്കുവേണ്ടിയല്ലാതെ കാസറ്റുകളിലും മറ്റും ലാല്‍ പാടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി ലാല്‍ വീണ്ടും സംഗീതവഴികളിലേയ്‌ക്കെത്തുകയാണ്. പ്രമുഖ സംഗീതഞ്ജരായ സ്റ്റീഫന്‍ ദേവസ്സി, ബാലഭാസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് ലാല്‍ പുതിയ ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്.

പാട്ടിന്റെ ദൃശ്യങ്ങളില്‍ മൂവരും ഒന്നിയ്ക്കുമെന്നാണ് അറിയുന്നത്. പ്രമുഖ ഗായകന്‍ ശങ്കര്‍ മഹാദേവനും ചിത്രത്തില്‍ പാടുന്നുണ്ട്. ഖുദാ വോ ഖുദാ എന്ന് തുടങ്ങുന്ന ഈ ഹിന്ദി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപീ സുന്ദറാണ്. ലാല്‍ വീണ്ടും ഒരു ഗാനവുമായി എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇതുവരെ ലാലില്‍ നിന്നും കിട്ടിയ ഗാനങ്ങളെല്ലാം മലയാളികള്‍ ഏറെനാള്‍ മൂളിനടന്നിട്ടുണ്ട്. അത്തരത്തിലൊന്നാകുമോ ഇതെന്നറിയാന്‍ കാത്തിരിക്കാം. ഇതാ ലാല്‍ പാടി പ്രശസ്തമായ ചില ഗാനങ്ങള്‍.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം എന്ന പടത്തിലെ ഈ പാട്ട ്ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഒട്ടേറെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ചിത്രത്തിലെ ഈ ഗാനം മോഹന്‍ലാലും കൂട്ടരും ചേര്‍ന്ന് ആലപിച്ചതാണ്. ലാലിനൊപ്പം സുജാതയായിരുന്നു ഈ ഗാനത്തിലെ പ്രധാന ഗായിക. ഷിബു ചക്രവര്‍ത്തി രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് കണ്ണൂര്‍ രാജനാണ്.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഏയ് ഓട്ടോ. ഇതില്‍ നായിക രേഖയും ലാലും ഒന്നിച്ച എ ഇ ഐ ഒ യു എന്നു തുടങ്ങുന്ന ഗാനരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലും സുജാതയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ബിച്ചു തിരുമല രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് രവീന്ദ്രനാണ്.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

മോഹന്‍ലാല്‍ സൈക്കിള്‍ ബാലന്‍സുകാരനായി അഭിനയിച്ച വിഷ്ണു ലോകത്തിലെ ഈ ഗാനവും ലാല്‍ തന്നെയാണ് പാടിയത്. ഹസ്രത്ത് ജയ്പൂരി രചിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് ശങ്കര്‍ ജയ്കിഷന്‍ ആണ്.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്പടികത്തിലെ ഈ ഗാനവും മലയാളികള്‍ നെഞ്ചേറ്റിയ ഗാനമായിരുന്നു. ലാലും ചിത്രയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് ഈണം നല്‍കിയത് എസ്പി വെങ്കിടേഷ്.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

അധോലോകനായകന്റെ കഥ പറഞ്ഞ ഉസ്താത് എന്ന ചിത്രത്തിലെ ഈ ഗാനവും പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നാണ്. ലാല്‍ തന്നെയാണ് ഈ പാട്ട് പാടിയത്. കണ്ണന്‍ പരീക്കുട്ടി രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് തേജ് മെര്‍വിന്‍ ആയിരുന്നു.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

മഞ്ജു വാര്യര്‍ നായകിയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഈ ഗാനം ചിത്രയും മോഹന്‍ലാലും ചേര്‍ന്നാലപിച്ചതാണ്. ഈ ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിട്ടില്ലെങ്കിലും പാട്ടുപാടാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. അബ്ബാസും മഞ്ജുവുമായിരുന്നു ഗാനരംഗത്ത് അഭിനയിച്ചത്. കാവാലം നാരായണപ്പണിക്കര്‍ രചിച്ച ഈ ഗാനം ചിട്ടപ്പെടുത്തിയത് എംജി രാധാകൃഷ്ണന്‍ ആയിരുന്നു.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

2003ല്‍ റിലീസായ ബാലേട്ടന്‍ എന്ന ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ആലപിച്ച ഗാനമാണിത്. ഗിരീഷ് പുത്തഞ്ചേരിയാണ് ഗാനരചന. എം ജയചന്ദ്രന്‍ സംഗീതം.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

മറവിരോഗക്കാരനായി മോഹന്‍ലാല്‍ എത്തിയ തന്മാത്രയെന്ന ചിത്രത്തിലെ ഈ ഗാനം ആരും മറന്നിരിക്കാന്‍ ഇടയില്ല. പ്രേക്ഷകരുടെ കണ്ണുനനയിച്ച ഈ ഗാനവും പാടിയത് നമ്മുടെ സൂപ്പര്‍താരം തന്നെ. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് മോഹന്‍ സിതാരയാണ്.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

ഭ്രമരം എന്ന ചിത്രത്തിലെ ഈ ഗാനവും ഏറെ നാള്‍ മലയാളികള്‍ കേട്ടു. മോഹന്‍ലാല്‍ പാടിയ മനോഹരമായ ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. അനില്‍ പനച്ചൂരാനാണ് ഈഗാനം രചിച്ചത്. സംഗീതം ഒരുക്കിയത് മോഹന്‍ സിതാറ

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു


മോഹന്‍ലാല്‍പാടിയ പാട്ടുകളില്‍ ഏറെ രസകരമായൊരു പാട്ടായിരുന്നു ഒരു നാള്‍ വരും എന്ന ചിത്രത്തിലെ ഈ ഗാനം. മോഹന്‍ലാലും റിമ ടോമിയും ചേര്‍ന്നാണ് ഈ ഗാനം പാടിയത്. മുരകന്‍ കാട്ടാക്കടയാണ് ഗാനരചന, സംഗീതം എംജി ശ്രീകുമാര്‍.

മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

1985ല്‍ ഇറങ്ങിയ ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന ചിത്രം മുതല്‍ പാദമുദ്ര, പടയണി, കളിപ്പാട്ടം, സൂര്യപുത്രി, ബട്ടര്‍ഫ്‌ളൈസ് എന്നുതുടങ്ങി അടുത്തകാലത്തിറങ്ങിയ കാസനോവ, പ്രണയം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ വരെ ലാല്‍ പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ പാട്ടുകളില്‍ മിക്കവയും ജനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.


English summary
Superstar Mohanlal getting ready to sing again for B Unnikrishnan's new movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam