»   » മോഹന്‍ലാല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ പോവുന്നു? കാരണം ഇതാണ്!!!

മോഹന്‍ലാല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ പോവുന്നു? കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമകളുടെ തിരക്കുകള്‍ കാരണം ഒരു സിനിമയില്‍ നിന്നും മറ്റ് സിനിമകളിലേക്കുള്ള യാത്രയിലാണ് മോഹന്‍ലാല്‍. അടുത്ത് തന്നെ റിലീസിനൊരുങ്ങുന്ന വില്ലനും തൊട്ട് പിന്നാലെ വെളിപാടിന്റെ പുസ്തകവുമാണ് ലാലേട്ടന്റെ പുതിയ സിനിമകള്‍. അതിനിടയില്‍ മോഹന്‍ലാല്‍ സിനിമയില്‍ നിന്നും കുറച്ച് നാളത്തേക്ക് മാറി നില്‍ക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

കാത്തിരിപ്പിനൊടുവില്‍ ടൊവിനോയും സ്വന്തമാക്കി തന്റെ പ്രിയപ്പെട്ട കാര്‍!

സിനിമയുടെ തിരക്കുകള്‍ കാരണം വിശ്രമത്തിന് വേണ്ടിയല്ല താരം മാറി നില്‍ക്കുന്നത്. 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം എന്ന സിനിമയിലെ കഥാപാത്രം ഭീമനെ അവതരിപ്പിക്കുന്നതിന് ഒരുക്കമായിട്ടാണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരണം ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

mohanlal

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന കഥയുടെ അടിസ്ഥാനത്തിലാണ് മഹാഭാരതം എന്ന സിനിമ നിര്‍മ്മിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്ന ബി ആര്‍ ഷെട്ടിയാണ്. രണ്ട് ഭാഗമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഘടനയില്‍ മാറ്റം വരുത്താനുള്ളതാണ് സിനിമയില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കുന്നതിനുള്ള കാരണമെന്നാണ് പറയുന്നത്.

മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും അദ്ദേഹം ഭീമന്റെ വേഷത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക എന്ന് വേണം കരുതാന്‍.

English summary
Mohanlal Planing to work on his physique for Mahabharatha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam