ഒടിയനിലൂടെ മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തും! പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്..
വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. സിനിമയ്ക്ക് വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു താരം നിയന്ത്രിച്ചത്. മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. നിന്ന നില്‍പ്പില്‍ അദൃശ്യനാവാനും വേഷം മാറാനും കഴിയുന്നവരാണ് ഒടിയന്മാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രം അത്തരത്തില്‍ വിവിധ മൃഗങ്ങളിലേക്ക് രൂപം മാറുമെന്നാണ് പറയുന്നത്.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പീറ്റര്‍ ഹെയിനാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ പതിനൊന്നിന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിന് സിനിമയില്‍ നിന്നും ട്രെയിലര്‍ വരും. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും ട്രെയിലര്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിനൊപ്പം നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യരരാണ് നായിക. പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവില്‍ ഒകടോബര്‍ പതിനൊന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications