»   » മോഹന്‍ലാല്‍ തടി കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു!!

മോഹന്‍ലാല്‍ തടി കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ നടത്തുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ട് രണ്ടര വര്‍ഷം നേരിട്ടിരുന്ന പരാജങ്ങളെയും വിമര്‍ശനങ്ങളെയുമെല്ലാം ഈ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മോഹന്‍ലാല്‍ കാറ്റില്‍ പറത്തി. ഒന്നിനുപിറകെ ഒന്നായി വിജയങ്ങള്‍ നേടി യാത്ര തുടരുകയാണ് മോഹന്‍ലാല്‍.

തന്നെ മോഹന്‍ലാലുമായി ഉപമിച്ച ആരാധകന് ടൊവിനോ തോമസിന്റെ മറുപടി, നിവിന്‍ പോളിയല്ല !

കഥാപാത്രത്തിന് വേണ്ടി ഈ പ്രായത്തിലും എന്ത് സാഹസത്തിനും മുതിരുന്നത് തന്നെയാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം. പുലിമുരുകന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ നടത്തി സാഹസപ്രകടനങ്ങള്‍ ചെറുതൊന്നുമല്ല. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി തടികുറയ്ക്കാനുള്ള ശ്രമത്തിലാണ് ലാല്‍.

ബി ഉണ്ണികൃഷ്ണന് വേണ്ടി

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ലാല്‍ തടി കുറയ്ക്കുന്നത്. ചിത്രത്തില്‍ റിട്ട. പൊലീസ് ആയിട്ടാണ് ലാല്‍ എത്തുന്നതെന്ന് കേള്‍ക്കുന്നു. കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ആയുര്‍വേദ ചികിത്സ

പൂമുല്യ ആയുര്‍വേദ മനയില്‍ നിന്നാണ് ലാല്‍ തടി കുറയ്ക്കുന്ന ചികിത്സ നടത്തുന്നത്. മേജര്‍ രവിയുടെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ജോരജ്ജിയയില്‍ നിന്ന് എത്തിയ ലാല്‍ നേരെ പോയത് തടി കുറയ്ക്കുന്ന ചികിത്സയ്ക്ക് വേണ്ടിയാണത്രെ.

ഉണ്ണികൃഷ്ണന്‍ ചിത്രം

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിയ്ക്കുന്ന ഈ ചിത്രത്തില്‍ തമിഴ് നടന്‍ വിശാലും നടി ഹന്‍സികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 30 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ്, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ലാല്‍ തിരക്കിലാണ്

മേജര്‍ രവിയ്‌ക്കൊപ്പം വീണ്ടും ഒന്നിയ്ക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ലാല്‍ പൂര്‍ത്തിയാക്കി. ബി ഉണ്ണികൃഷ്ണന്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ലാല്‍ പൃഥ്വിരാജിന്റെ ലൂസിഫറിലേക്ക് കടക്കും.

English summary
Mohanlal to trim down for B Unnikrishnan’s upcoming movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam