മലയാളത്തിന്റെ താരരാജാവ് ഇന്ന് അറുപതിന്റെ നിറവില്‍! ആഘോഷങ്ങള്‍ തുടങ്ങി ആരാധകര്‍
മലയാളി പ്രേക്ഷകരെ തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച അനുഗ്രഹീത പ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഏത് തരം റോളായാലും തന്റെ അനായാസ അഭിനയ ശൈലികൊണ്ട് ലാലേട്ടന്‍ മികവുറ്റതാക്കാറുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വൃത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ മുന്നേറിയത്.
1983ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും തുടരുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ലാലേട്ടന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെയും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മലയാളത്തിനൊപ്പം തന്നെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും അദ്ദേഹം തിളങ്ങിയിരുന്നു.

പകരം വെക്കാനില്ലാത്ത പ്രതിഭയായിട്ട് തന്നെയാണ് മോഹന്‍ലാല്‍ ഇന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മലയാളികളെ അഭിനയംകൊണ്ട് വിസ്മയിപ്പിച്ച താരത്തിന് ഇന്ന് അറുപത് വയസ് തികയുകയാണ്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം മേയ് 21നാണെങ്കിലും ജന്മനക്ഷത്രം നോക്കിയാണ് അമ്മ ശാന്തകുമാരിയമ്മ മകന് പിറന്നാള്‍ സദ്യ ഒരുക്കാറുളളത്. മോഹന്‍ലാലിനും അത് തന്നെയാണ് ഇഷ്ടം.

അറുപത് വര്‍ഷം മുന്‍പ് ഇടവത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു മലയാളികളുടെ ഇഷ്ടനടന്റെ ജനനം. നടന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ എല്ലാം തകിടം മറിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കൂറ്റന്‍ പന്തലിട്ട് പ്രിയ താരത്തിനൊപ്പമുളള സദ്യ അവരുടെ സ്വപ്‌നമായിരുന്നു. അതിനുളള ഒരുക്കം തുടങ്ങുകയും ചെയ്തിരുന്നു അവര്‍. എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു.

എന്നാല്‍ ലാലേട്ടന്റെ പിറന്നാളിന് ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കുമായുളള മൂന്നിനം പായസം ഉള്‍പ്പെടെയുളള പിറന്നാള്‍ സദ്യ ഇന്ന് ആരാധകര്‍ വീടുകളിലെത്തിക്കും. ലോക് ഡൗണ്‍ സമയത്ത് ചെന്നൈയിലാണ് മോഹന്‍ലാലും കുടുംബവും ഉളളത്. മകള്‍ വിസ്മയ ഓസ്‌ട്രേലിയയില്‍ ആണെങ്കിലും മകന്‍ പ്രണവ് മോഹന്‍ലാലിനും സുചിത്രയ്ക്കും ഒപ്പമുണ്ട്. കൊച്ചിയിലെ വീട്ടിലാണ് അമ്മ ശാന്തകുമാരി അമ്മയുളളത്.

മകന്റെ പിറന്നാളിന് ദര്‍ശനത്തിന് പോകാനാകില്ലെങ്കിലും ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അമ്മ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് സഹപ്രവര്‍ത്തകരെ എല്ലാം വിളിച്ച് അവരുടെ കാര്യങ്ങള്‍ മോഹന്‍ലാല്‍ തിരക്കിയിരുന്നു. കൂടാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായും നടന്‍ രംഗത്തെത്തി. വലിയ പ്രതീക്ഷകളോടെയാണ് നടന്‍ ഈ വര്‍ഷത്തിലേക്ക് കടന്നതെങ്കിലും വൈറസ് വ്യാപനം എല്ലാം തകിടം മറിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോഹന്‍ലാല്‍ അറിയിച്ചിരുന്നത്. ബറോസ് എന്ന പേരിട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ബറോസിനൊപ്പം തന്നെ മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടുകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ലാലേട്ടന്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.


Click it and Unblock the Notifications