»   » 56 വയസ്, ഇത് മോഹന്‍ലാലിന്റെ ആരാധകര്‍ക്കും വീട്ടുകാര്‍ക്കും മാത്രം അറിയുന്ന കാര്യം!

56 വയസ്, ഇത് മോഹന്‍ലാലിന്റെ ആരാധകര്‍ക്കും വീട്ടുകാര്‍ക്കും മാത്രം അറിയുന്ന കാര്യം!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. ആരാധകര്‍ക്ക് ആവേശം പകരുന്ന റോളുകളാണ് ലാല്‍ തെരഞ്ഞെടുക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഹന്‍ലാല്‍ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷം  ഏറ്റെടുത്തിരിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ 85 വയസുക്കാരനായി എത്തുന്നത്.

ജോര്‍ജിയയില്‍ ചിത്രീകരണം പൂര്‍ത്തിയായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. കേണല്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും. 85 വയസുകാരനായ മേജര്‍ മഹാദേവനാണ് മോഹന്‍ലാലിന്റെ കരിയറിലെ ആ വ്യത്യസ്തമായ ആ കഥാപാത്രം.

ജയലളിതയുടെ ആത്മാവ് പറഞ്ഞു... ഒപിഎസ് എല്ലാം വെളിപ്പെടുത്തി; ശശികലയുടെ കളികള്‍ കേട്ട് ഞെട്ടിത്തരിച്ചു

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്

1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നാണ് അറിയുന്നത്.

രണ്ട് കാലഘട്ടങ്ങളിലായി

കേണല്‍ മഹാദേവന്റെയും പിതാവ് മേജര്‍ സഹദേവന്റെയും രണ്ട് വ്യത്യസ്ത കാലഘട്ടിത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പില്‍ എത്തുമെന്നാണ് അറിയുന്നത്.

കഥാപാത്രങ്ങള്‍

തെലുങ്ക് നടന്‍ അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, നിക്കി ഗല്‍റാണി, പത്മരാജ്, പ്രദീപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം, സംഗീതം, ഛായാഗ്രാഹണം

റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവനാണ ് ചിത്രത്തിന്റെ സംഗീത സംവിധാനം. സുജിത്ത് വാസുദേവന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കും.

മോഹന്‍ലാല്‍-മേജര്‍ രവി

കീര്‍ത്തി ചക്ര, കാണ്ഡഹാര്‍, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പഞ്ചാബ്, രാജസ്ഥാന്‍ , ഉഗാണ്ട, കാശ്മീര്‍, ജോര്‍ജിയയ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ജോര്‍ജിയയില്‍ പൂര്‍ത്തിയായി

അടുത്തിടെ ജോര്‍ജിയയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തിലെ ഹൈവോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് ജോര്‍ജിയയിലായിരുന്നു. മാഫിയ ശശിയായാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.

English summary
Mohanlal Turns 85-Year-Old For 1971 Beyond Borders.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam