പകല്‍ നക്ഷത്രങ്ങളില്‍ ലാല്‍ സംവിധാകന്റെ വേഷത്തില്‍
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഉദയനാണ് താരത്തിലെ ഉദയഭാനുവിന് ശേഷം മോഹന്‍ലാല്‍ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു.
രാജീവ് നാഥ് ഒരുക്കുന്ന പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലാണ് ലാല്‍ വീണ്ടും സംവിധായകന്റെ വേഷം അവതരിപ്പിയ്‌ക്കുന്നത്. 1980 കാലഘട്ടത്തിലെ സിദ്ധാര്‍ഥനെന്ന സംവിധായകനായാണ് ലാല്‍ സിനിമയില്‍ അഭിനയിക്കുക.
ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിന് പുറമെ മുരളി, ജഗതി, നെടുമുടി വേണു, സിന്ധു മേനോന്‍, മണിയന്‍ പിള്ള രാജു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധാര്‍ഥന്‍ ഒരു കൊലപാതകത്തിന്റെ ദുരൂഹതയെ കേന്ദ്രമാക്കി കഥയെഴുതുന്നതും അതിനിടെ അയാള്‍ തന്നെ ഒരു കൊലപാതക കേസില്‍ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
അനൂപ് മേനോനാണ് പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥയൊരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മുംബൈയില്‍ ഷൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.


Click it and Unblock the Notifications