For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ഒറ്റക്കൊമ്പന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

  |

  കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് സിനിമാ മേഖലയായിരിക്കും. തിയേറ്ററുകളിലെ കൈയ്യടികളും ക്യാമറയ്ക്ക് മുന്നിലെ ആക്ഷനുകളും ഇല്ലാതെ പോയ നീണ്ട ഇടവേള. എങ്കിലും തടസ്സങ്ങളെയൊക്കെ അതിജീവിച്ചും പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും ഇക്കാലയളവിലുണ്ടായി എന്നത് ശ്രദ്ധേയമാണ്‌. അക്കൂട്ടത്തിലേക്ക്‌ തങ്ങളുടെ പേരും എഴുതി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

  Ottakomban

  ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. 'എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല, ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്..സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ്' എന്ന ടാഗ്‌ലൈനോടെയാണ് ഒറ്റക്കൊമ്പന്‍ പ്രേക്ഷകന് മുന്നിലെത്തുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഒറ്റക്കൊമ്പനിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

  രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ! മറുപടിയുമായി ബിഎംസി ഹൈക്കോടതിയിൽ

  കാമുകന് വേണ്ടി കേക്ക് ഒരുക്കുന്ന തിരക്കിലാണ് നയൻതാര! ഗോവയിലെ വിക്കിയുടെ പിറന്നാൾ ആഘോഷം

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒറ്റക്കൊമ്പന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്‍ജുന്‍ രവിയുടേതാണ് ക്യാമറ. സംഗീതം രതീഷ് റോയിയും എഡിറ്റിങ്ങ് പി വി ഷൈജലും നിര്‍വ്വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈന്‍ അതിന്‍ ഒല്ലൂര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.

  പൊട്ടും പൂവും കുഞ്ഞു രഹസ്യങ്ങളും പങ്കു വയ്ക്കുന്ന കൂട്ടുകാരി; പത്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് അശ്വതി

  വിവാഹ ജീവിതം ശാപമായിരുന്നു, സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക

  Read more about: mohanlal
  English summary
  Mohanlal Unveils The First Look Poster Of Ottakomban
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X