»   » രാത്രിയും പകലും ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ചേട്ടച്ചനായി മോഹന്‍ലാല്‍ വരുന്നു!

രാത്രിയും പകലും ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ചേട്ടച്ചനായി മോഹന്‍ലാല്‍ വരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ സിനിമകളുടെ തിരക്കുകളിലാണെങ്കിലും കഴിഞ്ഞ ദിവസം കുട്ടികളെ നേരിട്ട് കാണുന്നതിനായിട്ടുള്ള പരിപാടി ഏര്‍പ്പെടുത്തിയിരുന്നു, തൊട്ട് പിന്നാലെ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു വെളിപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ ആ നിമിഷം സെല്‍ഫി ആയി അയച്ച് കൊടുത്ത് മോഹന്‍ലാലിനെ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.

മലയാള സിനിമയുടെ ദോഷം മാറിയോ? കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സിനിമാ മേഖലയില്‍ നടന്നത് സന്തോഷ വാര്‍ത്തകള്‍!!

ഇപ്പോള്‍ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസവുമായി രംഗത്തെത്തയിരിക്കുകയാണ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറായ മോഹന്‍ലാല്‍. രാത്രികളില്‍, പകലുകളില്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്ന ഒരു സ്ത്രീയാണോ നിങ്ങള്‍? അല്ലെങ്കില്‍ അങ്ങനെ ഒരാളെ നിങ്ങള്‍ക്ക് അറിയാമോ?

കുടുംബം പോറ്റാന്‍ ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ഒരു അമ്മ, ചേച്ചി, അനുജത്തി, മകള്‍ ആരുമാകട്ടെ അങ്ങനെ ഒരാളെ അറിയുമെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയാണെങ്കില്‍ അമൃതാ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍, ലാല്‍സലാം എന്ന പരിപാടിയില്‍ അവരുടെ കഥ ലഘുചിത്രമായി അവതരിപ്പിക്കാന്‍ പോവുകയാണ്. അവര്‍ക്കൊരു ചേട്ടച്ചനായി മോഹന്‍ലാല്‍ മാറാന്‍ പോവുന്നു എന്നതാണ് പരിപാടിയുടെ ഉദ്ദേശം.

ബാലതാരമായി സിനിമയിലെത്തിയ ശാലിന്‍ സോയ ഇപ്പോള്‍ സുന്ദരിയായി വളര്‍ന്നു! ചിത്രങ്ങള്‍ കാണാം!!!

മുമ്പ് കുട്ടികളെ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി നടത്തിയിരുന്നത്. എന്നാല്‍ സമൂഹത്തില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ആശ്വാസമാവുന്ന പരിപാടിയെ കുറിച്ചുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലുടെ പറയുകയായിരുന്നു.

English summary
Are you a woman, working day and night, fighting a lone battle for survival, without any support? Mohanlal inviting to them on his new TV show

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam