»   » ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പെയര്‍ ആരാണെന്ന് ചോദിച്ചാല്‍ ശേഭന, സുമല എന്നൊക്കെ പറഞ്ഞുള്ള ലിസ്റ്റങ്ങനെ നീളുമായിരിക്കും. എന്നാല്‍ അധികം ആരും പരമാര്‍ശിക്കാത്ത പേരാണ് മോഹന്‍ലാല്‍ ഉര്‍വശി കൂട്ടുകെട്ട്.

90 കളില്‍ ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊക്കെ മികച്ച വിജയമായിരുന്നു. സൂര്യ ഗായത്രി, യുവജനോത്സവം, ലാല്‍ സലാം, ഭരതം, മിഥുനം, കളിപ്പാട്ടം അങ്ങനെ ഹിറ്റ്‌ലിസ്റ്റില്‍ പേരുകള്‍ ഒരുപാടാണ് ഉദാഹരണം പറയാന്‍.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. നായിക നായകന്മാരായിട്ടില്ല, മറിച്ച് ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് ഉര്‍വശി എത്തുന്നു...

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

മലയാളത്തിലും തെലുങ്കിലുമായി പ്രമുഖ തെലുങ്ക് സംവിധായകന്‍ ചന്ദ്രശേഖരന്‍ യെലേത്തി ഒരുക്കുന്ന മനമന്ത എന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലാലും ഉര്‍വശിയും ഒന്നിക്കുന്നത്.

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

ചിത്രത്തില്‍ മോഹന്‍ലാലിന്റെ പെയറായിട്ടല്ല ഉര്‍വശി എത്തുന്നത്. മറിച്ച് മര്‍മ പ്രധാനമായ ഒരു വേഷമാണ് അവതരിപ്പിയ്ക്കുന്നത്.

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

ഗൗതമിയാണ് ചിത്രത്തില്‍ ലാലിന്റെ നായികയായെത്തുന്നത്. നേരത്തെ ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെ മികച്ച കെമിസ്ട്രി പുറത്തെടുത്ത ജോഡികള്‍.

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

90 കളില്‍ ഇവര്‍ ഒന്നിച്ച ചിത്രങ്ങളൊക്കെ മികച്ച വിജയമായിരുന്നു. സൂര്യ ഗായത്രി, യുവജനോത്സവം, ലാല്‍ സലാം, ഭരതം, മിഥുനം, കളിപ്പാട്ടം അങ്ങനെ ഹിറ്റ്‌ലിസ്റ്റില്‍ പേരുകള്‍ ഒരുപാടാണ് ഉദാഹരണം പറയാന്‍.

ഉര്‍വശിയെ മോഹന്‍ലാല്‍ മറന്നിട്ടില്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും...

ലാലിന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് ഇന്നും അടയാളപ്പെടുത്തുന്ന സ്പടികം എന്ന ചിത്രത്തിന് വേണ്ടിയാണ് ഉര്‍വശിയും മോഹന്‍ലാലും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും

English summary
Mohanlal and Urvashi team up after 20 year gap

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam