മോഹന്‍ലാല്‍ കുത്തിവെപ്പെടുത്തു സൗന്ദര്യം കൂട്ടിയതാണോ? അതൊരു ഭീകരവിഷമാണെന്ന് എത്ര പേര്‍ക്കറിയാം?

Recommended Video

ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്ത ലാലേട്ടനെ കാത്തിരിക്കുന്നത് | filmibeat Malayalam

മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയ്ക്ക് വേണ്ടിയുള്ള മേക്ക് ഓവര്‍ ഞെട്ടിക്കുന്നതായിരുന്നു. ഫ്രാന്‍സില്‍ നിന്നുമെത്തിയ വിദഗ്ദന്മാരുടെ കഠിനമായ പരിശീലനത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് മേക്ക് ഓവര്‍ നടത്തിയിരുന്നത്. പുതിയ ലുക്കില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ ഒരു കുത്തിവെപ്പിലൂടെയാണ് മുഖത്തിന്റെ പ്രസരിപ്പിനും പ്രായം കുറവ് തോന്നുന്നതിന് പിന്നിലുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതിനിടെ 'ബോട്ടോക്‌സ്' ഇഞ്ചക്ഷനാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ബോട്ടോക്‌സ്' ഇഞ്ചക്ഷന്‍ എടുക്കുന്നത് എന്തിനാണെന്ന് അറിയണോ?

‌മോഹന്‍ലാലും ഇഞ്ചക്ഷനെടുത്തു

‌മോഹന്‍ലാലും ഇഞ്ചക്ഷനെടുത്തു


മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിനായി ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാര്‍ എടുക്കുന്ന ഇഞ്ചക്ഷനാണ് ബോട്ടോക്‌സ്. മുമ്പ മമ്മൂട്ടിയും ഇത് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ മുഖത്ത് പ്രായം കുറച്ചിരിക്കുന്നത് ഈ കുത്തിവെപ്പിലൂടെയാണെന്നാണ് പറയുന്നത്.

 എന്താണ് ബോട്ടക്‌സ് ഇഞ്ചക്ഷന്‍?

എന്താണ് ബോട്ടക്‌സ് ഇഞ്ചക്ഷന്‍?


ക്‌ളോസ്ട്രീഡിയം ബോട്ടുലിനം (Clotsridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്‌സിന്‍. മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു പോയിസണ്‍. ടിന്നില്‍ അടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയില്‍ ഈ ബാക്ടീരിയ വളരാം.

പ്രായം കുറവ് തോന്നിക്കാന്‍

പ്രായം കുറവ് തോന്നിക്കാന്‍

ഇത് മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു.

 ഫലം നല്‍കില്ല

ഫലം നല്‍കില്ല


ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവെച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകും.

ഭീകര വിഷം മനുഷ്യന്‍ ഉപയോഗിക്കുന്നു

ഭീകര വിഷം മനുഷ്യന്‍ ഉപയോഗിക്കുന്നു


ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന് അനേകം രോഗചികിത്സകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ബ്രാന്‍ഡുകളാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ളത്; Botox, Xeomin, Dysport എന്നിവയാണവ. ഏറ്റവും പോപ്പുലര്‍ Allergan കമ്പനിയുടെ Botox ആണ്. ടെട്രാപാക്കില്‍ വരുന്ന എല്ലാ ഡ്രിങ്കിന്റെയും പേര് 'ഫ്രൂട്ടി' എന്നായത് പോലെ ബോട്ടുലിനം ടോക്‌സിന്റെ അപരനാമമായി 'ബോട്ടോക്‌സ്' മാറി!

പല ചികിത്സകള്‍ക്കും

പല ചികിത്സകള്‍ക്കും


തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകള്‍ കോച്ചിപ്പിടിക്കുന്ന അവസ്ഥ (spastictiy), നാഡികളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മൂലം ഉണ്ടാകുന്ന ചില വേദനകള്‍ (ന്യൂറോപ്പതിക് പെയിന്‍), കോങ്കണ്ണ് (tsrabismus അല്ലെങ്കില്‍ squint), അമിതവിയര്‍പ്പ്, ചിലതരം മൈഗ്രെയ്ന്‍, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കില്‍ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാര്‍ക്കിന്‍സണ്‍ രോഗം പോലത്തെ അവസ്ഥകളില്‍ സദാ തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കുക (hypersalivation അല്ലെങ്കില്‍ sialorrhoea) എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിനം ടോക്‌സിന്‍ കുത്തിവെയ്പ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X