»   » ക്ലാസും മാസും ചേര്‍ന്ന ഈ വില്ലന്‍!!! ഗ്രേറ്റ് ഫാദര്‍ ഒരുപടി മാറി നില്‍ക്കും ഈ ലുക്കിന് മുന്നില്‍!!!

ക്ലാസും മാസും ചേര്‍ന്ന ഈ വില്ലന്‍!!! ഗ്രേറ്റ് ഫാദര്‍ ഒരുപടി മാറി നില്‍ക്കും ഈ ലുക്കിന് മുന്നില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വില്ലന്‍. മോഹന്‍ലാലിന്റെ ലുക്ക് തന്നെയാണ് ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതും. 

Read Also: ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ പോസ്റ്ററിനും ടീസറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റര്‍.

ബുധനഴ്ച മോഹന്‍ലാലാണ് തന്റ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്. രണ്ടായിരത്തോളം ആരാധകര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്ററിലെ താരം. കട്ടി ഫ്രെയിം കണ്ണയും മുട്ടിന് താഴെ ഇറക്കുള്ള ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന മോഹലാലാണ് പോസ്റ്ററില്‍.

റിട്ടയേഡ് പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. തമിഴ് താരം വിശാല്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നു. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.

മൂന്ന് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഒരുമാസത്തെ ഇടവേള നല്‍കിയിരിക്കുകയാണ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നു. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് മഞ്ജു വില്ലനില്‍ വേഷമിടുന്നത്.

8k റെസലൂഷനുള്ള ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമാണ് വില്ലന്‍. ക്യാമറ മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ കാര്യത്തിലും ഈ വ്യത്യസ്തയുണ്ട്. വിദേശത്ത് നിന്നുള്ള പ്രഗത്ഭര്‍ ചിത്രത്തിനായി അണിനിരക്കുന്നു.

മുപ്പത് കോടി രൂപ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് റോക്ക് ലൈന്‍ വെങ്കിടേഷാണ്. സല്‍മാന്‍ ഖാന്‍ നായകനായ ഭാജിറാവു മസ്താനി, രജനികാന്ത് ചിത്രം ലിംഗ എന്നിവയുടെ നിര്‍മാതാവാണ് റോക്ക് ലൈന്‍ വെങ്കിടേഷ്.

English summary
The team has released a new poster from the movie. It has an Hollywood touch to it featuring Mohanlal walking through a dockyard. The actor is flaunting his new salt and pepper bearded look in the poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam