മഞ്ജു വാര്യറിനു വേണ്ടി പിന്‍വാങ്ങിയതല്ല മോഹന്‍ലാല്‍, വില്ലന്റെ റിലീസ് മാറ്റിയതിനു പിന്നില്‍?

By Nihara

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ച ചിത്രം കൂടിയാണിത്. മോഹന്‍ലാലിനോടൊപ്പം മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പെരുന്നാള്‍ ചിത്രമായി എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 28 ന് രാമലീല, ഉദാഹരണം സുജാത തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം വില്ലനും തിയേറ്ററുകളിലേക്കെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളായിരുന്നു ഇത്. ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മഞ്ജുവിന് വേണ്ടി പിന്‍വാങ്ങിയതല്ല

മഞ്ജുവിന് വേണ്ടി പിന്‍വാങ്ങിയതല്ല

മഞ്ജു വാര്യര്‍ ചിത്രത്തിന്റെ റിലീസിന് വേണ്ടി മോഹന്‍ലാല്‍ പിന്‍മാറിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ആരുടെയോ ഭാവനയില്‍ വിരിഞ്ഞ വാര്‍ത്തയായിരുന്നു.

റിലീസിനായി കാത്തിരിക്കുന്നു

റിലീസിനായി കാത്തിരിക്കുന്നു

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന്റെ റിലീസിനായി. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റിവെക്കുകയായിരുന്നു.

ഒക്ടോബറില്‍ റിലീസ് ചെയ്യുമോ?

ഒക്ടോബറില്‍ റിലീസ് ചെയ്യുമോ?

വില്ലന്‍ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഉടന്‍ തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീണ്ടും ഉണ്ണിക്കൃഷ്ണനൊപ്പം

വീണ്ടും ഉണ്ണിക്കൃഷ്ണനൊപ്പം

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. ഗ്രാന്റ് മാസ്റ്റര്‍,മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വില്ലനിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

വില്ലനെന്ന പേരിനെക്കുറിച്ച് ആശങ്ക

വില്ലനെന്ന പേരിനെക്കുറിച്ച് ആശങ്ക

തന്നെ അലട്ടിയ വലിയൊരു സംശയമായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ തുടക്കത്തിലെ ആശങ്ക പിന്നീട് മാറി. സിനിമയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സിനിമയെന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവുമെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

വില്ലനും നായകനും

വില്ലനും നായകനും

ആരാണ് വില്ലന്‍, ആരാണ് നായകനെന്ന് പറയാന്‍ കഴിയാത്ത തരത്തിലുള്ള ചിത്രമാണ് വില്ലന്‍. ട്രെയിലറിലെ വിശാലിന്റെ ചോദ്യം ഏറെ പ്രസ്‌കതമായിരുന്നു. നീങ്കളില്‍ ആരാണ് വില്ലന്‍ ഞാനോ നീയോ എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലനിലെ മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നിമിഷങ്ങല്‍ക്കുള്ളിലാണ് വൈറലാവുന്നത്.

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വില്ലനില്‍ മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X