മഞ്ഞ് ഉരുകുന്നു!! മോഹൻലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു...

ഇതിനു മുൻപ് തന്നെ മോഹൻലാൽ- വിനയൻ കൂട്ട്കെട്ടിൽ വരുന്ന ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

Recommended Video

ഒടുവിൽ ലാലേട്ടനുമായി കൈ കോർക്കാൻ വിനയൻ

മോഹൻലാൽ- വിനയൻ തമ്മിലുളള പ്രശ്നങ്ങൾ മലയാള സിനിമ രംഗത്ത് പരസ്യമായ രഹസ്യമായിരുന്നു. വർഷങ്ങളായി ഇവർക്കിടയിലുള്ള പ്രശ്നത്തിന്റെ മഞ്ഞ് ഉരുകുകയാണ്. മോഹൻലാലും വിനയനും ആദ്യമായി ഒന്നിക്കുകയാണ്. വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

vinayan

ഇതിനു മുൻപ് തന്നെ മോഹൻലാൽ- വിനയൻ കൂട്ട്കെട്ടിൽ വരുന്ന ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളും പിന്നീടുണ്ടായ ചെറിയ ചെറിയ പ്രശ്നങ്ങളും സിനിമ നീട്ടി കൊണ്ടു പോകുകയായിരുന്നു. ഇപ്പോഴിത ആ നിമിഷം വന്നെത്തിയിരിക്കുകയാണ്.

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്. ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കും.വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു- വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X