മോഹന്‍ലാല്‍ നേരിട്ട് ക്യാംപിലേക്കെത്തി! ഒപ്പം മേനകയും സുരേഷ് കുമാറും! വീഡിയോ കാണൂ!
അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ നേരിടാന്‍ കേരളം ഒന്നടങ്കം മുന്നോട്ട് വന്നപ്പോള്‍ തങ്ങളാല്‍ക്കഴിയാവുന്ന സഹായങ്ങളുമായി സിനിമാലോകവും മുന്നോട്ട് വന്നിരുന്നു. തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമയില്‍ നിന്നും അകമഴിഞ്ഞ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ രക്ഷിക്കേണ്ടത് തങ്ങളുടെ കൂടി ചുമതലയാണെന്ന തരത്തിലുള്ള ആഹ്വാനങ്ങളുമായാണ് താരങ്ങളെത്തിയത്. വെള്ളപ്പൊക്കം കാരണം വീടുകളില്‍ കുടുങ്ങിപ്പോയവരെ ക്യാംപുകളിലേക്ക് എത്തിക്കാനും കലക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ വാങ്ങിക്കാനുമൊക്കെയായി താരങ്ങള്‍ മുന്നിലുണ്ടായിരുന്നു.
ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ, പാര്‍വതി, രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അന്‍പോട് കൊച്ചിയില്‍ സജീവമായിരുന്നു. തൃശ്ശൂരിലെ ക്യാംപിലായിരുന്നു ടൊവിനോ തോമസ്. സുഷയും സയനോരയും കണ്ണൂരിലെ ക്യാംപില്‍ സജീവമായിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയായ കീര്‍ത്തി സുരേഷ് തലസ്ഥാന നഗരിയിലെ ക്യാംപ് സന്ദര്‍ശിച്ചിരുന്നു. അവശ്യവസ്തുക്കള്‍ക്കായി 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷവും നല്‍കിയാണ് താരപുത്രി മടങ്ങിയത്. ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റും താരം നല്‍കിയിരുന്നു.

സുരേഷ് കുമാറിനും മേനകയ്ക്കുമൊപ്പമാണ് മോഹന്‍ലാല്‍ ക്യാംപിലേക്കെത്തിയത്. സംസ്‌കൃത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലായിരുന്നു ഇവരെത്തിയത്. താരസംഘടനയായ എഎംഎംഎ 50 ലക്ഷവും വ്യക്തിപരമായി 25 ലക്ഷവും നല്‍കിയാണ് മോഹന്‍ലാല്‍ എത്തിയത്. വയനാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് വിശ്വശാന്തി. സംസ്‌കൃത കോളേജിലെത്തിയ മോഹന്‍ലാലിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.


Click it and Unblock the Notifications











