»   » ജഗതിയ്ക്കുവേണ്ടി ലാല്‍ പാടി, പടകാളി ചണ്ടി ചങ്കരി..

ജഗതിയ്ക്കുവേണ്ടി ലാല്‍ പാടി, പടകാളി ചണ്ടി ചങ്കരി..

Posted By:
Subscribe to Filmibeat Malayalam
Mohanlal paid a visit to Jagathy Sreekumar
സൂപ്പര്‍താരം മോഹന്‍ലാലും സൂപ്പര്‍ഹാസ്യതാരം ജഗതി ശ്രീകുമാറും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകര്‍ ചിരിച്ച് മണ്ണുകപ്പിയിട്ടുണ്ട്. കിലുക്കത്തിലും, യോദ്ധയിലും എന്നുവേണ്ട ഒന്നിച്ചപ്പോഴെല്ലാം ഇവര്‍ ഹാസ്യത്തിന്റെ പൂത്തിരികളാണ് കത്തിച്ചത്. ഈ സഹപ്രവര്‍ത്തകനെ ഇന്നത്തെ അവസ്ഥയില്‍ കണ്ടാല്‍ ജഗതി ശ്രീകുമാര്‍ എങ്ങനെയാവും പ്രതികരിക്കുക? സംശയിക്കാനില്ല ലാലിനോട് സംസാരിച്ചതോടെ ജഗതി കൂടുതല്‍ ഉന്മേഷവാനാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ജഗതിയെ കാണാനായി പേയാട്ടുള്ള വസതിയില്‍ എത്തിയത്.

പണ്ട് ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളുമായിട്ടാണ് ലാല്‍ പ്രിയസഹപ്രവര്‍ത്തകനെ കാണാനെത്തിയത്. ലാല്‍ പാടിയ പടകാളി ചണ്ടി ചങ്കരി പോര്‍ക്കലിയും, മാണിക്യവീണയും, പെരിയാറുമെല്ലാം ജഗതി നന്നായി ആസ്വദിച്ചു. ലാല്‍ പാടുമ്പോള്‍ അത് കേള്‍ക്കാന്‍ ജഗതിമാത്രമേ ഉണ്ടായിരുന്നുള്ളു.

രണ്ടുപേര്‍ക്കും സംസാരിക്കാനായി ജഗതിയുടെ കുടുംബം സ്വകാര്യത നല്‍കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയുടെ അവസാനം പുഞ്ചിരിച്ചുകൊണ്ട് ലാലിന്റെ കൈത്തലത്തില്‍ അമര്‍ത്തിയാണ് ജഗതി സന്തോഷം അറിയിച്ചത്. സൂപ്പര്‍അഭിനേതാക്കളുടെ കൂടിക്കാഴ്ച പകര്‍ത്താനെത്തിയ ചാനല്‍ ക്യാമറകള്‍ നോക്കിയും ജഗതി പുഞ്ചിരിച്ചു.

English summary
Mohanlal paid a visit to Jagathy Sreekumar at his residence at Peyatt .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam