മഞ്ജുവിനെക്കാണാന്‍ മോഹന്‍ലാല്‍ വന്നു !

By Lakshmi

മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ കേട്ട് മലയാളികള്‍ സന്തോഷിയ്ക്കുകയും അത്തരമൊരു ചിത്രം ഒരുങ്ങുന്നില്ലെന്നറിഞ്ഞ് നിരാശപ്പെടുകയും ചെയ്യുകയും ചെയ്യുന്ന പതിവ് തുടരുകയാണ്. ആദ്യം രഞ്ജിത്തായിരുന്നു അത്തരത്തിലൊരു പ്രതീക്ഷ നല്‍കിയത്. വൈകാതെ അക്കാര്യം നടക്കില്ലെന്ന് രഞ്ജിത്ത് തന്നെ വ്യക്തമാക്കി. പിന്നീട് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ രണ്ടുപേരും ഒന്നിയ്ക്കുന്നുവെന്നായിരുന്നു വാര്‍ത്ത, എന്നാല്‍ അതിനുള്ള സാധ്യത അന്തിക്കാടും തള്ളി.

എന്തായാലും ലാല്‍-മഞ്ജു പുനസമാഗമം കൊതിച്ചവരെല്ലാം നിരാശപൂണ്ടിരിക്കുമ്പോള്‍ ഇതാ സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ലേഡി മോഹന്‍ലാലിനെ കാണാന്‍ യഥാര്‍ത്ഥ മോഹന്‍ലാല്‍ എത്തി. അതേ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയാണ് മോഹന്‍ലാല്‍ മഞ്ജുവിനെ കണ്ടത്.

Mohanlal Visits Manju Warrier On The Sets Of How Old Are You!

മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ നിന്നും മോഹന്‍ലാലും ഉണ്ണികൃഷ്ണനുമെല്ലാം ചേര്‍ന്നാണ് ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലേയ്ക്ക് വിരുന്നുവന്നത്. രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം കൊച്ചിയിലാണ് നടക്കുന്നത്. തന്റെ ചിത്രത്തിന്റെ സെറ്റില്‍ ലാലേട്ടന്‍ എത്തിയകാര്യം മഞ്ജുവാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലാലേട്ടനും കൂട്ടരുമൊന്നിച്ചുള്ള ഫോട്ടോയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനും ലാലിനുമൊപ്പം ഉണ്ണികൃഷ്ണന്‍, പി ബാലചന്ദ്രന്‍, ദേവന്‍ തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം.

മഞ്ജുവിന്റെ രണ്ടാംവരവിലെ ആദ്യ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു ഒരു യുഡി ക്ലാര്‍ക്കായ നിരുപമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X