ധീരനായിരുന്നു അമ്മയുടെ മകൻ! ലിനുവിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാൽ
രക്ഷാപ്രവർത്തനത്തിനിടെ മരണം സംഭവിച്ച് ലിനുവിന്ഡറെ കുടുംബത്തിന് സാഹായ ഹസ്തവുംമായി നടൻ മോഹൻലാൽ. മോഹൻലാൽ ചെയർമാനായിട്ടുള വിശ്വശാന്തി ഫൗണ്ടേൻ ലിനുവിന്റെ മാതപാതിക്കൾക്ക് വീട് വെച്ച് കൊടുക്കും. കൂടാതെ അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും ലിനുവിന്റെ അമ്മയ്ക്ക് നൽകിയിട്ടുണ്ട്. മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ വീട് സന്ദർശിച്ചത്.

ലിനുവിന്റെ അമ്മയ്ക്ക് അമ്മയ്ക്ക് സാന്ത്വനമായി നടന്‍ മോഹന്‍ലാലിന്റെ കത്ത്. പ്രിയപ്പെട്ട അമ്മയ്ക്ക് 'അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേയ്ക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം- ലാലേട്ടൻ കുറിച്ചു
ലിനുവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി നടൻ ജയസൂര്യയും എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് താരം നൽകിയത്. എല്ലാ വിധ സഹായസഹകരണങ്ങളും മമ്മൂട്ടിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിനുവിന്റെ അമ്മയുമായി താരം ഫോണിൽ സംസാരിച്ചിരുന്നു. എല്ലാത്തിനും കൂടെയുണ്ടാകുമെന്നും മമ്മൂട്ടി ഉറപ്പു നൽകി. മരപ്പണി തൊഴിലാളിയാണ് ലിനു. രക്ഷാപ്രവർത്തനത്തിനിടെയായിരുന്നു മരണപ്പെട്ടത്.


Click it and Unblock the Notifications











