പുലി മുരുകന്‍ വിയറ്റ്‌നാമിലാണ്
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ഷൂട്ടിങ്ങ് വിയ്റ്റ്‌നാമില്‍ ആരംഭിച്ചു. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത് .മോഹന്‍ലാലും പുലിയുമായുള്ള രംഗങ്ങളാണ് വിയറ്റ്‌നാമില്‍ ചിത്രീകരിക്കുന്നത്.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കുന്നത്. വിയറ്റ്‌നാമില്‍ ഒരുക്കിയ വലിയ സെറ്റിലാണ് ചിത്രീകരണം. കോമഡിക്കും ആക്ഷനും പ്രധാന്യം നല്‍കിയുള്ള എന്റര്‍ടെയിനറായിരിക്കും പുലിമുരുകന്‍ എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തമിഴ്‌നടന്‍ പ്രഭു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാലാപാനിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പുലിമുരുകന്‍.
with Peter Hein at VietnamPulimurugan
Posted by Mohanlal on Thursday, July 9, 2015
യന്തിരന്‍, ഐ ,ശിവാജി, അന്യന്‍ ,ബാഹുബലി എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി മലയാളത്തില്‍ സഹകരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. പീറ്റര്‍ ഹെയ്‌നുമൊത്തുള്ള ചിത്രം മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











