twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണക്കുതീര്‍ക്കാന്‍ ലാല്‍

    By Staff
    |

    അലിഭായിക്കു മുമ്പ് രണ്ടര വര്‍ഷത്തോളം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ മിക്കപ്പോഴും മുന്‍തൂക്കം നേടിയിരുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. 2007ന്റെ ആദ്യപകുതിയിലും 2006ലും 2005ലും മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൊമ്പുകോര്‍ത്തപ്പോള്‍ വ്യക്തമായ മേധാവിത്തം നേടി മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന പദവിക്ക് മോഹന്‍ലാല്‍ നീതികരണം നല്‍കി.

    2006ല്‍ വിജയങ്ങളില്‍ മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കിയ മോഹന്‍ലാല്‍ 2007ന്റെ ആദ്യപകുതിയിലും അത് തുടരുന്നതാണ് കണ്ടത്. ബിഗ് ബിയെ പിന്നിലാക്കി ഛോട്ടാ മുംബൈയും മിഷന്‍ 90 ഡേയ്സിനെ പിന്നിലാക്കി ഹലോയും വിജയങ്ങള്‍ കൊയ്തു. ഇരുവരുടെയും ഓണച്ചിത്രങ്ങള്‍ വലിയ വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയുടെ ഓഫ് ബീറ്റ് ചിത്രമായ ഒരേ കടലിനേക്കാള്‍ മികച്ച കളക്ഷന്‍ നേടിയത് മോഹന്‍ലാലിന്റെ അലിഭായിയായിരുന്നു.

    എന്നാല്‍ പിന്നീട് മോഹന്‍ലാലിന് പിടിവിട്ടുപോവുന്നതാണ് കണ്ടത്. പരദേശിയെ പിന്നിലാക്കാന്‍ നസ്രാണിക്ക് എളുപ്പം കഴിഞ്ഞു. നസ്രാണിയും വലിയ വിജയമൊന്നുമായിരുന്നില്ലെങ്കിലും ഓഫ് ബീറ്റ് ചിത്രമായ പരദേശിയുടെ ബോക്സോഫീസ് പ്രകടനം തീര്‍ത്തും മങ്ങിയപ്പോള്‍ 2007ല്‍ ആദ്യമായി ഒരു ലാല്‍ ചിത്രത്തിനേക്കാള്‍ മികച്ച കളക്ഷന്‍ ഒരു മമ്മൂട്ടി ചിത്രത്തിന് നേടാനായി.

    മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥ പറയുമ്പോഴിനെ ഒരു മമ്മൂട്ടി ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആ ചിത്രം സൂപ്പര്‍ഹിറ്റായത് മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയുള്ളതു കൊണ്ടാണെന്നാണ് സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തല്‍. ആ ചിത്രത്തിന്റെ വിജയത്തിന് മമ്മൂട്ടിക്ക് ക്രെഡിറ്റ് നല്‍കുന്നത് വേണമെങ്കില്‍ ചര്‍ച്ചവിഷയമാക്കാമെങ്കിലും ഏറെ പ്രതീക്ഷകളോടെയെത്തിയ ഫ്ലാഷ് ബോക്സോഫീസ് ദുരന്തമായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോഹന്‍ലാലിന് ഒഴിഞ്ഞുമാറാനാവില്ലല്ലോ. മമ്മൂട്ടിക്ക് നേര്‍ക്കു നിന്നുള്ള പോരാട്ടത്തില്‍ വീണ്ടും ലാലിന് കൈപൊള്ളി.

    2008ല്‍ ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം വീണ്ടും മമ്മൂട്ടിക്കൊപ്പം നിന്നു. ചില ചിത്രങ്ങള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് അത്തരം സിനിമകള്‍ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അന്തം വിട്ടുപോവാറുണ്ട്. അത്തരമൊരു സിനിമയായിരുന്നു രൗദ്രം. ഒരു ബോറന്‍ സിനിമയായിട്ടും രൗദ്രം അര്‍ഹിക്കാത്ത വിജയം നേടി. അതേ സമയം അറുബോറന്‍ ചിത്രമായ കോളജ് കുമാരന്‍ തീര്‍ത്തും അര്‍ഹിക്കുന്ന പരാജയത്തിലേക്ക് മൂക്കുംകുത്തി വീണു.

    അടുത്ത പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X