ഇനി വിഷു അങ്കം

By Staff

അടുത്ത പോര് വിഷുവിനാണ്. തീപ്പാറുന്ന അങ്കം തന്നെയാവും ഏപ്രിലില്‍ ബോക്സോഫീസ് സാക്ഷ്യം വഹിക്കുകയെന്നുറപ്പ്. ബോക്സോഫീസ് വിജയങ്ങള്‍ എങ്ങനെയൊരുക്കാമെന്ന് വ്യക്തമായ ധാരണയുള്ള രണ്ടു സംവിധായകരാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വിഷുച്ചിത്രങ്ങള്‍ക്കു പിന്നില്‍.

തൊട്ടതെല്ലാം പൊന്നാക്കുന്ന സത്യന്‍ അന്തിക്കാടിനെ കൂട്ടുപിടിച്ചാണ് ഇക്കുറി ലാല്‍ ഇന്നത്തെ ചിന്താവിഷയവുമായെത്തുന്നത്. ലക്ഷ്യം രസതന്ത്രം പോലൊരു സൂപ്പര്‍വിജയം. കുടുംബപ്രേക്ഷകര്‍ എന്നും സത്യന്‍ ചിത്രങ്ങളുടെ ആരാധകരാണ്. കുടുംബപ്രേക്ഷകരിലേക്കുള്ള വഴി തുറക്കുന്നതോടെ ഇന്നത്തെ ചിന്താവിഷയവും സൂപ്പര്‍ഹിറ്റാവുമെന്നാണ് ലാലിന്റെയും സത്യന്റെയും പ്രതീക്ഷ. താന്‍ തിരക്കഥയെഴുതിയ രസതന്ത്രവും വിനോദയാത്രയും തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകളാക്കിയ സത്യന്‍ ആ മാജിക് പുതിയ ചിത്രത്തിലും ആവര്‍ത്തിക്കുമോ?

ലാലിന്റെ കരിയര്‍ എങ്ങനെയൊക്കെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ ലാലിനേക്കാള്‍ ശ്രദ്ധയുള്ള അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഇന്നത്തെ ചിന്താവിഷയം നിര്‍മിക്കുന്നത്. അലിഭായി പോലുള്ള പരാജയങ്ങളും ആന്റണിയുടെ സംഭാവനയായിരുന്നു. ലാലിനൊരു തിരിച്ചുവരവ് ഒരുക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായാണ് ആന്റണി ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എതിര്‍ഭാഗത്തെ അണ്ണന്‍ തമ്പി ടീമും ഒട്ടും ദുര്‍ബലമല്ല. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ രാജമാണിക്യം ഒരുക്കിയ അന്‍വര്‍ റഷീദാണ് അണ്ണന്‍ തമ്പിയുടെ സംവിധായകന്‍. രാജമാണിക്യത്തിനു ശേഷം ഛോട്ടാ മുംബൈയും ഹിറ്റാക്കിയ അന്‍വറിന് ഇതുവരെ പറയാനുള്ളത് വിജയത്തിന്റെ കഥ മാത്രം.

മമ്മൂട്ടിയുടേതായ ശൈലിയിലുള്ള ഹ്യൂമറും ആക്ഷനുമൊക്കെയായാണ് അണ്ണന്‍ തമ്പിയെത്തുന്നത്. തൊമ്മനും മക്കളും, ചാന്തുപൊട്ട്, ഛോട്ടാ മുംബൈ എന്നീ ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയ ബെന്നി പി.നായരമ്പലമാണ് അണ്ണന്‍ തമ്പിക്ക് രചന നടത്തിയിരിക്കുന്നത്.

ഇന്നത്തെ ചിന്താവിഷയവും അണ്ണന്‍ തമ്പിയും വിഷുച്ചിത്രങ്ങളായെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കും? ഇക്കുറി വിഷുക്കാലം ലാലിന് കണക്കുതീര്‍ക്കാനുള്ള അവസരമാവുമോ?

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X