വൈശാഖിന് വേണ്ടി മോഹന്‍ലാല്‍ പുലിമുരുകനാകുന്നു
പലിമുരുകന്‍ എന്ന പേര് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരിക്കല്‍ കേട്ടിരുന്നു. 'ബാബ കല്യാണി' എന്ന ചിത്രത്തില്‍ വില്ലന്റെ പേരായിരുന്നു പുലിമുരുകന്‍. എന്നാല്‍ ആ പേരില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തുകയാണ്.
പോക്കിരി രാജ, സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ തുടങ്ങി എടുത്ത സിനിമകളെല്ലാം വിജയ്പ്പിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പുലുമുരുകനായി എത്തുന്നത്. ചിത്രത്തിന്റെ പേരും 'പുലിമുരുകന്‍' എന്ന് തന്നെയാണ്.

ഉദയ കൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടാണ് പുലിമുരുകന് വേണ്ടി തിരക്കഥയെഴുതുന്നത്. ട്വൊന്റി-20 , ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് മോഹന്‍ലാലിന് വേണ്ടി തിരക്കഥയെഴുതുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
'വിശുദ്ധന്‍' എന്ന ചിത്രത്തിന്റെ ചെറിയ പരാജയം വൈശാഖിന്റെ മികച്ച സംവിധായകന്‍ എന്ന വിശേഷണത്തില്‍ ചെറിയ വിള്ളലുകള്‍ വരുത്തിയിരുന്നു, ഇപ്പോള്‍ 'കസിന്‍സ്' എന്ന ചിത്രത്തിലൂടെ കളഞ്ഞ പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വൈശാഖ്. അത് കഴിഞ്ഞാല്‍ ഒരു മമ്മൂട്ടി ചിത്രമാണ് വൈശാഖ് ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടി ചിത്രവും കഴിഞ്ഞാലാണ് മോഹന്‍ലാലിന്റെ പുലിമുരുകനിലേക്ക് കടക്കുക. 2014 അവസാനമാകുമ്പോഴേക്കും ചിത്രീകരണം തുടങ്ങും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











