»   » മോഹന്‍ലാലിന്റെ ഭാര്യയാകാന്‍ നടിമാര്‍ തയ്യാറല്ല!

മോഹന്‍ലാലിന്റെ ഭാര്യയാകാന്‍ നടിമാര്‍ തയ്യാറല്ല!

Posted By:
Subscribe to Filmibeat Malayalam
സൂപ്പര്‍താരം മോഹന്‍ലാലിന് നായികയെ കിട്ടാനില്ലെന്ന് കേട്ടാല്‍ ആരും അതിശയിച്ചുപോകും. ലാലിന്റെ നായികയാകണമെന്ന് ആഗ്രഹം പറയാത്തെ ഒരു നടിമാരുമില്ല മലയാളത്തില്‍. പക്ഷേ സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത് ഇക്കാര്യം സത്യമാണെന്നാണ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍, പക്ഷേ ജിത്തുവിന് ഇതുവരെ ലാലിന്റെ നായികയാകാനുള്ള നടിയെ കിട്ടിയിട്ടില്ല.

ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അല്‍പം മുതിര്‍ന്നയാളാണ്, അതായത് പ്ലസ്ടുവിന് പഠിയ്ക്കുന്ന കുട്ടിയുടെ പിതാവാണ് ലാല്‍. ഇക്കാരണംകൊണ്ടുതന്നെയാണ് ലാലിന്റെ ഭാര്യാവേഷത്തിന് ആളെക്കിട്ടാത്തതും. പ്ലസ്ടു വിദ്യാര്‍ഥിയുടെ അമ്മയായി അഭിനയിക്കാന്‍ നടിമാരൊന്നും തയ്യാറാകുന്നില്ലത്രേ. പലരെയും സമീപിച്ചെങ്കിലും ആരും ഈ അമ്മ റോളിന് തയ്യാറാകുന്നില്ലെന്നാണ് ജിത്തു പറയുന്നത്.

ഇപ്പോഴും ഞങ്ങള്‍ നായികയ്ക്കായി അന്വേഷണം നടത്തിക്കൊണ്ടരിക്കുകയാണ്. ആരും അമ്മവേഷം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നതാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നത്. ആരെയെങ്കിലും കിട്ടിയാല്‍ പോരതാനും ലാലിന് ചേരുന്ന മികച്ച അഭിനയശേഷിയുള്ള നടിയെത്തന്നെ വേണം കിട്ടാന്‍- ജിത്തു പറയുന്നു.

സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലാല്‍ ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ ചിത്രീകരണത്തിരക്കുകളിലാണ്. അതുകഴിഞ്ഞാലുടന്‍ ജിത്തുവിന്റെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന മെമ്മറീസിന്റെ അവസാനഘട്ട ജോലികളിലാണ് ജിത്തു ജോസഫ്.

English summary
However, the director Jeethu Joseph says he is in a dilemma; it seems it's tough to find an actress to play Lal's wife

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam