മോഹന്‍ലാല്‍ ആദ്യമായി ഒപ്പം അഭിനയിച്ച നടനെ കാണാന്‍ ആഗ്രഹിക്കുന്നു
പോയകാലത്തോടും പഴമയോടും എന്നും പ്രിയമുള്ള നടനാണ് മോഹന്‍ലാല്‍. ഇങ്ങനെ പോയി പല അബദ്ധത്തിലും ചെന്നു ചാടിയിട്ടുമുണ്ട്. ആദ്യമായി തന്റെ രംഗം ചിത്രീകരിച്ച ക്യാമറ സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും ആനക്കൊമ്പ് ശേഖരണവുമെല്ല വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇത് അതുപോലെയല്ല. തന്റെ ആദ്യ ചിത്രത്തില്‍, ആദ്യഷോട്ടില്‍ ഒപ്പം അഭിനയിച്ച പയ്യനെ കാണാന്‍ മോഹന്‍ലാല്‍ അഗ്രഹിക്കുന്നു. പക്ഷെ ആ നടന്റെ പേരോ മുഖമോ ഒന്നും ലാലിന് ഓര്‍മയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുകൊടുക്കണം. ഫേസ്ബുക്കിലൂടെയാണ് ലാല്‍ തന്റെ ആഗ്രഹം അറിയിച്ചത്.

മോഹന്‍ലാലിന്റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ
'3 സെപ്റ്റംബര്‍ 1978
ഈ ദിവസം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. അന്നാണ് എനിക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടിയത്. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെ എന്നപോലെ ഓര്‍മയുണ്ട്. 36 വര്‍ഷം വെള്ളിത്തിരയില്‍ നിന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി
എന്റെ ഒരു മോഹവും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന വീഡിയോ (പോസ്റ്റിനൊപ്പം അറ്റാച്ച് ചെയ്ത തിരനോട്ടം എന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിലെ ഷോട്ട്) എന്റെ ആദ്യ ഷോട്ടാണ്. അതില്‍ എനിക്കൊപ്പം അഭിനയിച്ച പയ്യനെ ഓര്‍ക്കാന്‍ കഴിയുന്നില്ല. എനിക്കവനെ നേരില്‍ കാണണം എന്നാഗ്രഹമുണ്ട്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ അറിയിക്കൂ. എനിക്കവനെ ഒരിക്കല്‍ കൂടെ കാണണം'


Click it and Unblock the Notifications