മോഹന്‍ലാലിനായി തീരുമാനിച്ച നായക വേഷം ശ്രീനിവാസന്‍ ചെയ്തു, കാരണം തുറന്നുപറഞ്ഞ് നടന്‍

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ടീം. സൂപ്പര്‍താരങ്ങളെയെല്ലാം വെച്ചുളള ഇവരുടെ സിനിമകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് വിജയചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കിയുളള ഞാന്‍ പ്രകാശാനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ശ്രദ്ധേയ ചിത്രമായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. കൈരളി ടിവിയുടെ ഒരു പരിപാടിയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിന്നീട് തന്നിലേക്ക്

പിന്നീട് തന്നിലേക്ക് ആ കഥാപാത്രം എങ്ങനെയാണെന്ന് എത്തിയതെന്നും നടന്‍ തുറന്നുപറഞ്ഞു. പൊന്മുട്ടയിലെ താറാവ് കഥ പറയുമ്പോള്‍ അതില്‍ നായകനായി അഭിനയിക്കാന്‍ തിരക്കഥാകൃത്ത് രഘുനാഥ് പലേരി തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് ശ്രീനിവാസന്‍ പറയുന്നു. എന്നെ അതില്‍ ദുബായില്‍ നിന്ന് തിരിച്ചുവന്ന പില്‍ക്കാലത്ത് ജയറാം ചെയ്ത കഥാപാത്രമായിട്ടാണ് തീരുമാനിച്ചത്.

ആ വേഷം ശ്രീനിക്ക് ചെയ്തൂടെ

ആ വേഷം ശ്രീനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി. മാത്രമല്ല ഇതുപോലത്തെ രസമുളള എത് കഥയിലെ കഥാപാത്രമാവാനും എനിക്ക് ഇഷ്ടമാണ്. പക്ഷേ എന്തുക്കൊണ്ടോ ആ സിനിമ രഘുവിന് സംവിധാനം ചെയ്യാന്‍ സാധിച്ചില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് ഈ കഥ കേള്‍ക്കുന്നതും പുളളിക്ക് താല്‍പര്യമുണ്ടാവുന്നതും.

അപ്പോ രഘുവിന്റെ

അന്ന് രഘുവിന്റെ അഭിപ്രായമനുസരിച്ച് സത്യന്‍ അന്തിക്കാടും മോഹന്‍ലാലിനെ തന്നെ നായകനാക്കാനാണ് ഉദ്ദേശിച്ചത്. അങ്ങനെ ഈ എഴുതിയ തിരക്കഥ വെച്ചുകൊണ്ട് പല ചര്‍ച്ചകളും നടന്നു. അങ്ങനെ മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് ഇന്നസെന്റ് ഈ കഥ കേള്‍ക്കുന്നത്. അപ്പോ ഇന്നസെന്റ് പറഞ്ഞു.

ഈ സിനിമയിലെ തട്ടാന്റെ

ഈ സിനിമയിലെ തട്ടാന്റെ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിന്‌റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അതൊരു ഹെവി വെയിറ്റ് ആവാന്‍ ചാന്‍സുണ്ട്. കാരണം മോഹന്‍ലാല് അത് വരെ ചെയ്ത കഥാപാത്രങ്ങളൊക്കെ വെച്ച് നോക്കുമ്പോള്‍ അങ്ങനെയൊരു ആളിന്റെ സാന്നിദ്ധ്യം ഹെവി വെയിറ്റ് ആയിപ്പോവുമോ എന്ന സംശയമുണ്ടായിരുന്നു. കാരണം ഇങ്ങനെയൊരു സിനിമയില്‍ നിന്നും ആളുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് സിനിമയ്ക്ക് ദോഷം ചെയ്യും.

Recommended Video

Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam
അപ്പോ ഇന്നസെന്റാണ് പറയുന്നത്

അപ്പോ ഇന്നസെന്റാണ് പറഞ്ഞത് ഈ കഥാപാത്രത്തിന് ശ്രീനിവാസന്‍ തന്നെയാണ് നല്ലതെന്ന്. സ്വഭാവികമായും രഘുനാഥ് പാലേരിയും സത്യന്‍ അന്തിക്കാടുമെല്ലാം അതിനെ കുറിച്ച് മാറ്റിചിന്തിച്ചുതുടങ്ങി. അങ്ങനെയാണ് ഞാന്‍ അതിലെ പ്രധാന കഥാപാത്രമായ ഭാസ്‌കരന്‍ എന്ന തട്ടാനായി വരുന്നത്. അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു

Read more about: sreenivasan sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X