»   » എന്നെ വളര്‍ത്തിയത് മോഹന്‍ലാല്‍ അല്ല, ശുപാര്‍ശ ചെയ്തിട്ടുമില്ല, വെട്ടിത്തുറന്ന് എംജി ശ്രീകുമാര്‍

എന്നെ വളര്‍ത്തിയത് മോഹന്‍ലാല്‍ അല്ല, ശുപാര്‍ശ ചെയ്തിട്ടുമില്ല, വെട്ടിത്തുറന്ന് എംജി ശ്രീകുമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ചില കൂട്ടുകെട്ടുകളില്‍ നിന്നാണ് നല്ല കുറേ സിനിമകള്‍ മലയാളത്തില്‍ സംഭവിച്ചത്. സിനിമയ്‌ക്കൊപ്പം ആ കൂട്ടുകെട്ടുകളും ശക്തമായി വളര്‍ന്നു. പ്രിയദര്‍ശനാണോ മോഹന്‍ലാലിനെ വളര്‍ത്തിയത്, മോഹന്‍ലാലാണോ പ്രിയദര്‍ശന് വളര്‍ത്തിയത് എന്ന ചോദ്യത്തിന് മലയാളികള്‍ക്ക് കൃത്യമായ ഉത്തരമില്ല.

ചിലരുടെ ആലാപനം കേട്ടാല്‍ മോഹന്‍ലാലിന്റെ മുഖം ചുളുങ്ങിയതു പോലെ തോന്നുമെന്ന് പ്രമുഖ ഗായകന്‍ !!

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകള്‍ക്കൊപ്പം വളര്‍ന്നതാണ് എംജി ശ്രീകുമാര്‍ എന്ന ഗായകനും എന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ തന്നെ വളര്‍ത്തിയത് മോഹന്‍ലാല്‍ അല്ല എന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

ലാലിനെ കാണാറില്ല

ഇപ്പോള്‍ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്. ലാലിനെ കണ്ടിട്ട് വളരെ ഏറെ നാളായി. മോഹന്‍ലാലിന്റെ പുതിയ സിനിമകളിലൊന്നിലും അടുത്തെങ്ങും താന്‍ പാടിയിട്ടില്ല എന്നും എംജി ശ്രീകുമാര്‍ പറയുന്നു.

ലാല്‍ കാരണം ഒരു പാട്ടും പാടിയിട്ടില്ല

ഫേസ്ബുക്കിലൊക്കെ ചില പോസ്റ്റുകള്‍ കണ്ടു. മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാട്ട് പാടിയത് എന്ന്. ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ പുള്ളിയുടെ കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ.

മോഹന്‍ലാല്‍ സിനിമയില്‍ വന്നത്

തിരുവനന്തപുരത്ത് ഒരു ഗ്യാങ് ഒരുമിച്ച് സിനിമയില്‍ കയറിയതൊക്കെ സംഭവിച്ചുപോയതാണ്. പ്രിയദര്‍ശന്‍ വന്നു, അശോക് കുമാര്‍ വന്നു.. അവര്‍ രണ്ട് പേരും കൂടെ മോഹന്‍ലാലിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ടി മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനെ തള്ളിവിടുന്നു. വരില്ല എന്ന് പറഞ്ഞിട്ടും മോഹന്‍ലാലിനെ പിടിച്ചുകൊണ്ടു വന്നു. പിന്നീട് അദ്ദേഹം വലിയ സൂപ്പര്‍സ്റ്റാറായി.

ഞാനും പ്രിയനും

പിജി വിശ്വംബരന്റെ സിന്ദൂര സന്ധ്യയ്ക്ക് മൗനം എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവൃത്തിച്ച ശേഷം തിരിച്ചു വന്ന പ്രിയനും ഞാനും കൂടെ അഗ്നിനിലാവ് എന്ന ചിത്രം എടുക്കാന്‍ പദ്ധതിയിട്ടു. അത് നടന്നില്ല. പിന്നീട് പ്രിയന് പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നു. ആ സിനിമയില്‍ ഞാന്‍ പാട്ട് പാടി.

സിനിമാ മോഹമായിരുന്നു

ആ സമയത്ത് സിനിമാ മോഹമായിരുന്നു മനസ്സില്‍. അതാണ് സൗഹൃദവും. സുരേഷ് കുമാറൊക്കെ ഉണ്ടാവും. ചിത്രാഞ്ജലിയില്‍ കിടന്ന് എല്ലാവരും ഒന്നിച്ചുറങ്ങും. സിനിമാ ചര്‍ച്ചകള്‍.. അങ്ങനെയുള്ള കാലമാണത്.. അവിടെ ആരും ആരെയും വളര്‍ത്തിയതല്ല.

എനിക്ക് അവസരം കിട്ടിയത്

പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി. ആ സിനിമയില്‍ ഞാന്‍ രണ്ട് പാട്ട് പാടിയിരുന്നു. അതിന് ശേഷം ധീം തരികിട തോം, അയല്‍വാസി ഒരു ദരിദ്രവാസി അങ്ങനെ കുറേ ചിത്രങ്ങള്‍ വന്നു.. അതിലൊക്കെ ഞാന്‍ പാടി.

കടപ്പാടുണ്ട്..

സംവിധായകരോട് എനിക്ക് കടപ്പാടുണ്ട്. ജോഷി ഏട്ടന്‍ പിന്നീടുള്ള എല്ലാ സിനിമകളിലും എന്നെ വിളിക്കാന്‍ തുടങ്ങി. സിബി മലയില്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിച്ചു.. ആരും ശുപാര്‍ശ ചെയ്തതുകൊണ്ടല്ല എനിക്കാ അവസരങ്ങള്‍ കിട്ടിയത്. ആ സമയത്ത് ഞാന്‍ പാടിയ പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ് എന്നെ വിളിച്ചത്. ഡെന്നീസ് ജോസഫിന്റെ ഒരു ചിത്രത്തില്‍ മുഴുവന്‍ പാട്ടും തന്നു- എംജി ശ്രീകുമാര്‍ പറഞ്ഞു

English summary
Mohanlal was not my godfather says MG Sreekumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam