മിത്രയുടെ പ്രണയം ആദ്യമറിഞ്ഞത് മോഹന്‍ലാല്‍

By Nirmal Balakrishnan

പ്രണയം നിറഞ്ഞൊരു മനസ്സിനേ മറ്റൊരു മനസ്സിലെ പ്രണയം കണ്ടെത്താന്‍കഴിയൂ. നടി മിത്ര കുര്യന്റെ പ്രണയം ആദ്യം കണ്ടെത്തിയത് ആരെന്നറിയാമോ, അതെ മോഹന്‍ലാല്‍ തന്നെ. മിത്ര തന്നെയാണു ഇക്കാര്യം പറഞ്ഞത്. മിത്ര കുര്യനും വില്യം ഫ്രാന്‍സിസും തമ്മിലുള്ള പ്രേമം ലാല്‍ തിരിച്ചറിഞ്ഞതെങ്ങനെയെന്നോ.. മിത്ര ഒരു പാട്ടുകേട്ടുകൊണ്ടിരിക്കുമ്പോള്‍ അവളുടെ മുഖഭാവം കണ്ടാണ് ലാല്‍ ആ മനസ്സിലെ പ്രേമം കണ്ടെത്തിയത്. ഉടന്‍ തന്നെ ചോദിക്കുകയും ചെയ്തു. കയ്യോടെ പിടികൂടിയ കാര്യം മിത്ര സമ്മതിക്കുകയും ചെയ്തു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

2012ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യം. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്.

mithra-kurian-mohanlal

ജനുവരി 17ന് കൊച്ചിയില്‍ വച്ചാണ് ഇരുവരുടെയും മിന്നുകെട്ട്. പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു. മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിച്ചിരിക്കുമ്പോഴാണ് ലാല്‍ നീയൊരാളുമായി പ്രണയത്തിലാണല്ലോ എന്നു ചോദിക്കുന്നത്. എങ്ങനെ മനസ്സിലാായി എന്നു ചോദിച്ചപ്പോള്‍ എല്ലാം ഈ മുഖത്ത് എഴുതിവച്ചിട്ടുണ്ടെന്നു ലാല്‍ പറഞ്ഞു. പിന്നെ ഒന്നും ഒളിച്ചില്ല.

മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തില്‍ മിത്ര അഭിനയിച്ചിട്ടുണ്ട്. സിനിമാ ഫീല്‍ഡില്‍ വര്‍ഷങ്ങളായുള്ള ലാല്‍ ഇതുപോലെ എത്രയെത്ര പ്രണയങ്ങള്‍ കണ്ടിരിക്കും അല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X