തലൈവരുടെ 2.0 കാണാന്‍ മോഹന്‍ലാലും പ്രണവുമെത്തി! ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു! കാണൂ
Recommended Video

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 2.0 കാണാന്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും എത്തി. ഹരിപ്പാടുളള മോഹന്‍ലാല്‍ സിനിപ്ലക്‌സില്‍ നിന്നാണ് ഇവര്‍ സിനിമ കണ്ടത്. ലാലേട്ടന്റെ ഭാര്യ സുചിത്രയും കുടുംബ സുഹൃത്തുക്കളിലൊരാളായ സനില്‍കുമാറും ചിത്രം കാണാനായി എത്തിയിരുന്നു.
കുടുംബത്തോടൊപ്പം ലാലേട്ടന്‍ സിനിമ കാണുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രം കണ്ട് അദ്ദേഹത്തിന് ഒരുപാടിഷ്ടപ്പെട്ടതായും മോഹന്‍ലാലിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ താരസംഘടന അമ്മ ദുബായില്‍ ഒരുക്കുന്ന സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹന്‍ലാലുളളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സഹായം നല്‍കാനാണ് എഷ്യാനെറ്റുമായി ചേര്‍ന്ന് അമ്മ സംഘടന ഷോ നടത്തുന്നത്. ഒന്നാണ് നമ്മള്‍ എന്ന പേരിട്ട ഷോയുടെ റിഹേഴ്‌സല്‍ പരിപാടികളിലേക്ക് താരങ്ങള്‍ നേരത്തെ തന്നെ എത്തിതുടങ്ങിയിരുന്നു. ഡിസംബര്‍ ഏഴിനാണ് ഷോ നടക്കുന്നത്.
ഡിസംബര്‍ 14നാണ് ആരാധകര്‍ ഒന്നടങ്കം ആകാക്ഷകളോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ഒടിയന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാകും ചിത്രമെത്തുക. മമ്മൂക്കയും ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.


Click it and Unblock the Notifications











