ലാലേട്ടൻ മമ്മൂട്ടിയെ കോപ്പിയടിച്ചതല്ല, സണ്‍ഗ്ലാസ് ഒപ്പിയെടുത്തതൊന്നും ആരാധകര്‍ അറിഞ്ഞിട്ടുണ്ടാവില്ല
ഒടിയന് വേണ്ടി മാസ് ലുക്കിലെത്തി മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. തടി കുറച്ചതിന് ശേഷം മീശ വടിച്ചാണ് മോഹന്‍ലാല്‍ ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നടത്തിയിരുന്നത്. സിനിമയിലെ ലുക്ക് പുറത്ത് വന്നതിന് ശേഷം ഇന്നലെയായിരുന്നു ആദ്യമായി മോഹന്‍ലാല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്.
നീല കളറിലുള്ള ടീ ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചിരുന്നത്. പതിവിലും വ്യത്യസ്തമായി മോഹന്‍ലാല്‍ ഒരു സണ്‍ഗ്ലാസ് ധരിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെ കാണാനെത്തിയ ആരാധകര്‍ക്കും അതൊരു സര്‍പ്രൈസായിരുന്നു. സിനിമകളില്ലാതെ ലാലേട്ടന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിനൊരു പ്രത്യേകതയുണ്ടായിരുന്നതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഞെട്ടിച്ച ലുക്കില്‍ മോഹന്‍ലാല്‍
സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് ഞെട്ടിക്കുന്ന ലുക്കില്‍ മോഹന്‍ലാലിന്റെ വരവ് ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു പുതിയ രൂപമാറ്റത്തില്‍ മോഹന്‍ലാല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നത്. കൊച്ചി ഇടപ്പള്ളിയിലുള്ള മൈജി യുടെ ഷോപ്പ് ഉദ്ഘാടനത്തിനായിരുന്നു മോഹന്‍ലാല്‍ എത്തിയിരുന്നത്.

കിടിലന്‍ ലുക്ക്
ഇതുവരെ ആരും കാണാത്ത തരത്തിലൊരു വ്യത്യസ്ത വേഷത്തിലായിരുന്നു മോഹന്‍ലാല്‍ ഉദ്ഘാടനത്തിനെത്തിയിരുന്നത്. നീല നിറമുള്ള ടീ ഷര്‍ട്ടിനൊപ്പം കൂളിംഗ് ഗ്ലാസ് ധരിച്ചായിരുന്നു താരം വന്നിരുന്നത്. എന്നാല്‍ സിനിമയിലല്ലാതെ സണ്‍ഗ്ലാസ് ധരിച്ച് മോഹന്‍ലാലിനെ കാണാത്ത ആരാധകര്‍ക്ക് അതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ഉയര്‍ന്നിരുന്നു.

സണ്‍ഗ്ലാസിനൊരു പ്രത്യേകതയുണ്ട്
വെറുതെ ഒരു രസത്തിനാണ് മോഹന്‍ലാല്‍ സണ്‍ഗ്ലാസ് ധരിച്ചതെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും അങ്ങനെയല്ലായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുതല്‍ പോവുന്നത് വരെ മുഖത്ത് നിന്നും ലാലേട്ടന്‍ ഗ്ലാസ് മാറ്റിയിരുന്നില്ല. കാരണം അദ്ദേഹം ധരിച്ചിരുന്നത് ക്യാമറ ഘടിപ്പിച്ച പ്രത്യേക സണ്‍ഗ്ലാസായിരുന്നെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം.

പിന്നിലൊരു കാരണമുണ്ട്
സണ്‍ഗ്ലാസില്‍ ക്യാമറയുമായി വന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നായിരുന്നു. തന്റെ പുതിയ ലുക്ക് ആരാധകര്‍ എങ്ങനെ സ്വീകരിച്ചെന്നും അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കൂടിയായിരുന്നു മോഹന്‍ലാല്‍ ഇത്തരത്തിലൊരു സാഹസം നടത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.


Click it and Unblock the Notifications