ലാലേട്ടനും പ്രണവുമില്ല, ഒടിയൻ മാണിക്യനെ കാണാൻ ഫസ്റ്റ് ഷോയിൽ സുചിത്ര മോഹൻലാൽ!!

Recommended Video

ഒടിയനെ കാണാൻ ആദ്യ ഷോയിൽ താരപത്നിയും | filmibeat Malayalam

സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിൽ പോലും ലാലേട്ടന്റെ പ്രിയ പത്നി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ലാലേട്ടനും നൽകുന്ന അതേ സ്നേഹവും ബഹുമാനവും സുചിത്രയ്ക്കു കൊടുക്കുന്നുണ്ട്. ലാലേട്ടന്റെ എല്ലാ യാത്രകളിലും നിഴലു പോലെ എപ്പോഴും ഉണ്ടാകാറുണ്ട്. ലാലേട്ടന്റെ സിനിമ കരിയർ വിജയത്തിൽ സുചിത്രയുടെ പങ്ക് നിർണ്ണാകയമാണ്. താരത്തിന്റെ എല്ലാ സിനിമകൾക്കും മികച്ച പിന്തുണ നൽകി കൂടെ നിൽക്കാറുണ്ട്. ഇപ്പോഴിത ലാലേട്ടന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ കാണാൻ രാവിലെ തന്നെ സുചിത്രയും എത്തിയിട്ടുണ്ട്.

രാവിലെ സംഘടിപ്പിച്ച ഷോയിലാണ് സുചിത്രയും എത്തിയത്. ലാലേട്ടനോ മക്കളോ കൂടെയിലാലയിരുന്നു. താരത്തിന്റെ മികച്ച സിനിമകളുടെയും റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ സുചിത്രം എത്താറുണ്ട്. രാവിവലെ ഹർത്താലിനേയും മറ്റ് പ്രശ്നങ്ങളേയും അവഗണിച്ചായിരുന്നു ആരാധകർ തയേറ്ററുകളിലെത്തിയത്. വളരെ ആഘോഷ പൂർവ്വമായിരുന്നു ഒടിയൻ മാണിക്യനെ കേരളക്കര വരവേറ്റത്. രാവിലെ 4.30 ഫാൻസിനായി ഷോ സംഘടിപ്പിച്ചിരുന്നു. നെഞ്ചിലകത്ത് ലാലേട്ടൻ എന്ന പാട്ടും പാടിയായിരുന്നു ഫാൻസ് ഷോ ആഘോഷിച്ചത്.

ആന്റണി പെരുമ്പാവൂരിനോടൊപ്പം

ആന്റണി പെരുമ്പാവൂരിനോടൊപ്പം

പ്രേക്ഷകരെ പോലെ രാവിലെയുളള ആദ്യ ഷോയ്ക്കാണ് സുചിത്രയും എത്തിയത്. എറണാകുളം കവിതയിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തോടൊപ്പമാണ് സുചിത്രയും എത്തിയത്. ചിത്രം കാണാൻ എത്തിയ താര പത്നമിയോട് അഭിപ്രായം ആരാഞ്ഞ് മാധ്യമങ്ങൾ ചുറ്റു കൂടിയിരുന്നു.

 നല്ല കഥ

നല്ല കഥ

ചിത്രത്തിനെ കുറിച്ച് സുചിത്ര പറഞ്ഞതിങ്ങനെയാണ്. ഒടിയൻ എന്റർടെയ്മെന്റ് ഗണത്തിൽ കൂട്ടാൻ പറ്റിയ വളരെ നല്ല ചിത്രമാണ്. അതു പോലെ വളരെ നല്ല കഥായാണെന്നു താര പത്നി പറഞ്ഞു. അതേസമയം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന് ഉയരാൻ സാധിച്ചില്ലെന്നാണ് ആരാധകരുടെ ഭാഷ്യം. അതേസമയം സിനിമ മേഖലയിൽ നിന്ന് മികച്ച അഭിപ്രായമാണ് ഒടിയന് ലഭിക്കുന്നത്.

 ഫസ്റ്റ് ഷോയിൽ

ഫസ്റ്റ് ഷോയിൽ

ലാലേട്ടന്റെ ഭൂരിഭാഗം ചിത്രങ്ങളുടേയും ഫസ്റ്റ് ഷോ കാണാൻ സുചിത്ര എത്താറുണ്ട്. ഇത് വാർത്തകളിൽ സ്ഥാനം പിടിക്കാറുമുണ്ട്. അതേസമയം അച്ഛന്റെ ബ്രഹ്മണ്ഡ ചിത്രം കാണാൻ പ്രണവ് എത്തിയതായി കേൽക്കുന്നില്ല. അരുൺ ഗോപി ചിത്രമായ ഇരുപത്തിയെന്നാം നൂറ്റാണ്ടിൽ അഭിനയിച്ചു വരുകയാണ് താരം.

  ആദ്യ   ഷോ കാണാൻ ഉണ്ണി മുകുന്ദനും

ആദ്യ ഷോ കാണാൻ ഉണ്ണി മുകുന്ദനും

ഒടിയന്റെ ആദ്യ ഷോ കാണാൻ ഉണ്ണി മുകുന്നും എത്തിയിരുന്നു. 4.30 ഷോയ്ക്കാണ് താരം എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ലാലേട്ടനും അഭിനന്ദനമറിയിച്ചിട്ടുണ്ട്. എല്ലാത്തരം ആരാധകർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിലെ പാട്ടും പശ്ചാത്തല സംഗതിവും ആക്ഷൻ രംഗങ്ങളുമെല്ലാം ഒടിയനെ കൂടുതൽ മനോഹരമാക്കുന്നുവെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു. ഉണ്ണിയെ കൂടാതെ നീരജ് മാധവ്, ഫർഹാൻ ഫാസിൽ, സംയുക്ത മേനോൻ എന്നിവരും ചിത്രം കാണാൻ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X