»   » പറഞ്ഞത് വെറുതെയല്ല, കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലുണ്ട്, സ്ഥിരീകരണവുമായി നിവിന്‍ പോളി, കാണൂ!

പറഞ്ഞത് വെറുതെയല്ല, കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലുണ്ട്, സ്ഥിരീകരണവുമായി നിവിന്‍ പോളി, കാണൂ!

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. വളരെ പെട്ടെന്നാണ് താരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. മലയാളത്തിന് പുറമെ തമിഴിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത റിച്ചി മികച്ച പ്രതികരണം നേടിയിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ ബാബു ആന്റണി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. എസ്രയിലൂടെ പ്രേക്ഷക മനം കീഴടക്കിയ പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരുന്നതിനിടയിലാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് സ്ഥിരീകരണവുമായി നിവിന്‍ പോളി എത്തിയത്.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

നിവിന്‍ പോളിയുടെ സ്ഥിരീകരണം

തന്‍രെ പുതിയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത നിവിന്‍ പോളി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായിട്ടുണ്ട്.

ത്രില്ലിലാണെന്ന് താരം

മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും. സ്വപനതുല്യമായ ഒരു നിമിഷമാണിത്. നാളുകളായുള്ള ആഗ്രഹം കൂടിയാണ് ഇപ്പോള്‍ സഫലമാവുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.

മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം

മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് നിവിന്‍ പോളി ഈ സന്തോഷ വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുള്ളത്. താരത്തിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

വിസ്മയം തന്നെയായിരിക്കും

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ അത് വിസ്മയം തന്നെയായിരിക്കുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഇത് പൊളിക്കുമെന്നാണ് മറ്റൊരു ആരാധകന്‍രെ കമന്റ്.

അച്ചായന്‍ ഏട്ടന്‍ കോമ്പിനേഷന്‍

ഏട്ടനും അച്ചായനും തമ്മിലുള്ള കോമ്പിനേഷന്‍ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

നിവിന്‍ പോളിയുടെ ഭാഗ്യം

യുവതാരങ്ങളില്‍ പലരും കൊതിക്കുന്നൊരു കാര്യമാണ് മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുകയെന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ അവസരം നിവിനെ തേടിയെത്തിരിക്കുകയാണ്.

ഇത്തിക്കര പക്കിയുടെ റോളില്‍

ഇത്തിക്കര പക്കിയുടെ റോളിലാവും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റോളം സമയത്താണ് താരം പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

തന്റെ ഇഷ്ടതാരത്തിനൊപ്പം

ഏതൊരു മലയാളിയേയും പോലെ മോഹന്‍ലാല്‍ എന്ന നടനെ ഏറെ ഇഷ്ടപ്പെടുന്നൊരാളാണ് താനെന്ന് നിവിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ വിജയാഘോഷത്തിനിടയില്‍ മോഹന്‍ലാലിന്റെ മീശ പിരിക്കുന്ന നിവിന്‍ പോളിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

English summary
Yes its confirmed, Mohanlal will be there in Kayamkulam Kochunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X