ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍ , അമലാ പോള്‍ ഒപ്പം മോഹന്‍ലാലും, 'അച്ചായന്‍സ്' തകര്‍ക്കും

സിനിമയുടെ റിലീസിനോളം തന്നെ പ്രാധാന്യമുള്ള ചടങ്ങായി ഓഡിയോ ലോഞ്ചുകളും മാറിയിരിക്കുന്ന കാലമാണിത്.

By Nihara

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് ടീമിനൊപ്പം കൈ കോര്‍ത്ത് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് മോഹന്‍ലാലാണ്. ജയറാം, ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ്, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം, തുടങ്ങിയവര്‍ക്കൊപ്പം അമല പോളും ശിവദയുമാണ് നായികമാരായി എത്തുന്നത്.

ഏപ്രില്‍ 2 ന് അങ്കമാലിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തുന്നത്. മുഖ്യാതിഥിയായി സൂപ്പര്‍ സ്റ്റാര്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. സിനിമയുടെ റിലീസിനോളം തന്നെ പ്രാധാന്യമുള്ള ചടങ്ങായി ഓഡിയോ ലോഞ്ചുകളും മാറിയിരിക്കുന്ന കാലമാണിത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആലപിച്ച ഗാനം ശനിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

മസിലളിയന്‍ പാടുന്നു

പാട്ടിലും ഒരു കൈ നോക്കാനൊരുങ്ങി ഉണ്ണി

അഭിനയത്തോടൊപ്പം പാട്ടിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. മസിലും ബോഡി ബില്‍ഡപ്പുമല്ലാതെ കലയിലും തന്റേതായ കഴിവ് തെളിയിച്ച താരത്തിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍ സംഗീത സംവിധായകനായ രതീഷ് വേഗയാണ്. കേള്‍ക്കാനൊരുപാട് ഇഷ്ടമാണെങ്കിലും സ്വന്തമായി സിനിമയില്‍ പാടുന്നതിനെക്കുറിച്ചൊന്നും ഉണ്ണി ഇതുവരെ തീരുമാനിച്ചിട്ടുണ്ടായരുന്നില്ല. നായക വേഷങ്ങളില്‍ തിളങ്ങിയ താരത്തിന്റെ പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പാട്ടില്‍ തിളങ്ങുമോ?

പാടാനൊരുങ്ങി ഉണ്ണി മുകുന്ദന്‍

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് ഉണ്ണിയുടെ പാട്ട്. ജയറാം, പ്രകാശ് രാജ്, അമല പോള്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിലാണ് ഉണ്ണി പാടുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ യാദ്യശ്ചികമായാണ് താരത്തെക്കൊണ്ടു പാടിപ്പിക്കാന്‍ രതീഷ വേഗ തീരുമാനിച്ചത്.

രതീഷ് വേഗയുടെ നിര്‍ബന്ധത്തിന് വഴങ്ങി

സംഗീത സംവിധായകന്‍ നിര്‍ബന്ധിച്ചു

പാട്ട് ഗംഭീരമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് ഉണ്ണിയുടെ ശബ്ദം ഗാനത്തിന് അനുയോജ്യമാകുമെന്ന് സംഗീത സംവിധായകനായ രതീഷ് വേഗയ്ക്ക് തോന്നിയത്. കേട്ട പാടേ ആവശ്യം നിരസിച്ച ഉണ്ണി ഒടുവില്‍ രതീഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗാനം ആലപിച്ചു.

മലയാളത്തിനുമപ്പുറം തെലുങ്കിലും സാന്നിധ്യമറിയിച്ചു

തെലുങ്കിലും വെന്നിക്കൊടി പാറിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ജനതാ ഗാരേജിലെ വില്ലന്‍ വേഷത്തിലൂടെ തെലുങ്കിലും ഉണ്ണി തന്റെ സാന്നിധ്യമറിയിച്ചു. ഇതോടെ ഉണ്ണി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി. വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പുറമേ വീണ്ടും തെലുങ്കില്‍ അവസരം ലഭിക്കുക കൂടി ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X