ഫ്രോഡ് അല്ല, അടുത്തപടത്തിലും ലാല്‍: ഉണ്ണികൃഷ്ണന്‍
കൊച്ചി: തന്റെ അടുത്ത ചിത്രത്തിലും നായകന്‍ മോഹന്‍ലാല്‍ തന്നെ ആയിരിക്കുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഇദ്ദേഹം സംവിധാനം ചെയ്ത ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിനെപ്പറ്റി മോശം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21 ന് താന്‍ നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിച്ചു. തന്റെ അടുത്ത ചിത്രത്തിലും ലാല്‍ തന്നെയായിരിക്കും നായകന്‍ എന്ന കാര്യം അറിയിക്കാന്‍ പറ്റിയ ഏറ്റവും നല്ല ദിവസം ഇതുതന്നെയാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ചിത്രത്തിന്റെ വിശദാംശങ്ങള്‍ വഴിയേ അറിയിക്കും.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മിസ്റ്റര്‍ ഫ്രോഡിനെ പറ്റി മോശം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് ബി ഉണ്ണികൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.

Post by Unnikrishnan Bhaskaran Pillai.

സിനിമ റിലീസ് ആയ ദിവസം മുതല്‍ തന്നെ ലക്ഷ്യംവച്ച് നടക്കുന്ന സൈബര്‍ ഭീകരതക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയതായി ബി ഉണ്ണികൃഷ്ണന്‍ നേരത്തെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ നിയമനടപടി സിനിമയെ വിമര്‍ശിച്ചവര്‍ക്കെതിരെയല്ലെന്ന് പിന്നീട് മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ പേരില്‍ ഫേസ്ബുക്കില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ പ്രൊഫൈലുകള്‍, തന്റെ പേരില്‍ വന്ന വ്യാജ പ്രസ്താവന, വ്യാജ ഐഡികളില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന് നടത്തിയ തെറിവിളികള്‍ എന്നിവക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Post by Unnikrishnan Bhaskaran Pillai.

Click it and Unblock the Notifications