ലാലിന്റെ ജോണ്‍ ഡേവിഡ്
ജോണ്‍ ഡേവിഡ്. ഒട്ടേറെ നിഗൂഢതകളുമായി നഗരത്തില്‍ ജീവിക്കുന്ന അയാളുടെ ഭൂതകാലം തേടിയിറങ്ങിയിരിക്കുകയാണ് പത്രപ്രവര്‍ത്തകനായ അനന്തരാമന്‍. ജോണ്‍ തേടി നടക്കുന്ന രണ്ടു ബിസിനസ്സുകാര്‍. കുരുവിള മാത്യു ഐപ്, രഘു എന്നിവര്‍. എന്തിനാണ് ജോണ്‍ അവരെ തേടുന്നത്? അതറിയാനാണ് പത്രപ്രവര്‍ത്തകനായ അനന്തരാമന്റെ ശ്രമം. ഈ നാലുപേരുടെ ത്രില്ലിങ് ലൈഫിലൂടെ കടന്നുപോകുമ്പോഴാണ് കനല്‍ എന്ന ചിത്രത്തിന്റെ കഥ തെളിഞ്ഞുവരുന്നത്. ശിക്കാര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന കനലിന്റെ ചിത്രീകരണം ആരംഭിച്ചു. ദീപാവലിക്കു തിയറ്ററിലെത്തുന്ന രീതിയിലാണു ചിത്രമൊരുങ്ങുന്നത്.
സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലില്‍ മോഹന്‍ലാല്‍ ആണ് ജോണ്‍ ഡേവിഡ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ ആണ് പത്രപ്രവര്‍ത്തകന്‍. അതുല്‍ കുല്‍ക്കര്‍ണിയും പ്രതാപ് പോത്തനുമാണ് ജോണ്‍ തേടി നടക്കുന്ന രണ്ടുപേരെ അവതരിപ്പിക്കുന്നത്. ജോണ്‍ ഡേവിഡിന്റെ ഭാര്യ അന്നയെ ഹണി റോസും അനന്തരാമന്റെ ഭാര്യ രേവതിയെ ഷീലു എബ്രഹാമും അവതരിപ്പിക്കും. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് കനല്‍ നിര്‍മിക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണു കാമറ. രഞ്ജന്‍ ഏബ്രഹാം എഡിറ്ററാണ്.

അഞ്ചുവര്‍ഷത്തിനു ശേഷമാണ് പത്മകുമാറും മോഹന്‍ലാലും സുരേഷ്ബാബുവും ഒന്നിക്കുന്നത്. അതായത് പത്മകുമാര്‍ ഒരു ഹിറ്റൊരുക്കിയിട്ട് അഞ്ചുവര്‍ഷമായി എന്നര്‍ഥം. ശിക്കാറിനു ശേഷം തിരുവമ്പാടി തമ്പാന്‍, പോളിടെക്‌നിക്, ജലം എന്നീ ചിത്രങ്ങളൊക്കെ ചെയ്തിരുന്നുവെങ്കിലും ഒന്നും ഹിറ്റായിരുന്നില്ല. മൂന്നുവര്‍ഷം മുന്‍പ് കനലിന്റെ കഥ ലാലിനോടു പറഞ്ഞിരുന്നു. പിന്നീട് പെരുച്ചാഴിയുടെ സെറ്റില്‍ വച്ചാണ് ചിത്രം ചെയ്യാമെന്ന ധാരണയിലെത്തുന്നത്. ലാലിനൊപ്പം പ്രധാന വേഷം ചെയ്യാനിരുന്നത് പൃഥ്വിരാജ് ആയിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ പെട്ടെന്നു ഡേറ്റ് നല്‍കിയതിനാല്‍ പൃഥ്വിക്ക് ഡേറ്റില്ലാതെയായി. പിന്നീട് ഫഹദ് ഫാസിലിനെ സമീപിച്ചു. ഫഹദിനും ഡേറ്റില്ലായിരുന്നു. അങ്ങനെയാണ് പത്രപ്രവര്‍ത്തകന്റെ റോള്‍ അനൂപിനെ തേടിയെത്തുന്നത്. ഗ്രാന്‍ഡ് മാസ്റ്ററിലാണ് ലാലും അനൂപും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലാണു ചിത്രീകരണം. ഇനി കനലെരിയുന്ന മനസ്സുമായി നടക്കുന്ന ജോണ്‍ ഡേവിഡിനായി കാത്തിരിക്കാം


Click it and Unblock the Notifications











