For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി മോഹന്‍ലാലിന്റെ ഊഴമാണ്, 4 മാസം 4 സിനിമ! ഏട്ടന്‍ ഞെട്ടിക്കാന്‍ പോവുന്നത് നിസാര സിനിമകള്‍ കൊണ്ടല്ല

  |
  ഇനി ലാലേട്ടൻ തരംഗം | filmibeat Malayalam

  മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2017 ഒക്ടോബറിലെത്തിയ വില്ലനായിരുന്നു മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ഈ വര്‍ഷം പ്രണവ് മോഹന്‍ലാലിന്റെ ആദിയിലൂടെ അതിഥി വേഷത്തിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

  മമ്മൂക്കയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ? ഡെറിക് അബ്രഹാം മിന്നിക്കുന്നു..

  ഈ വര്‍ഷം ഇതുവരെ ഒരു സിനിമ എത്തിയില്ലെന്നുള്ള സങ്കടം ആരാധകര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വരുന്ന മാസങ്ങളില്‍ തീരും. ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങളുള്‍പ്പെടെ നാലോളം സിനിമകളാണ് അടുത്ത് അടുത്ത മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത്. അതേ സമയം ഓഗറ്റില്‍ എത്തുമെന്ന് പറഞ്ഞ ഡ്രാമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്.

   ജൂലൈ റിലീസ്

  ജൂലൈ റിലീസ്

  ഈ വര്‍ഷത്തെ ആദ്യ സിനിമയായിട്ടാണ് ജൂലൈയില്‍ നീരാളി എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, നാദിയ മൊയ്തു കൂട്ടുകെട്ട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജൂലൈ പതിമൂന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

  ആഗസ്റ്റില്‍

  ആഗസ്റ്റില്‍

  ആഗസ്റ്റില്‍ മോഹന്‍ലാലിന്റെ ഡ്രാമ വരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയാണ് ആഗസ്റ്റിലെത്തുന്ന സിനിമ. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനെങ്കിലും ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാലും എത്തുന്നുണ്ട്. ഇരുപത് മിനുറ്റോളം മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയിലുണ്ടാവും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആഗസ്റ്റ് 18 നാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്.

  സെപ്റ്റംബറില്‍

  സെപ്റ്റംബറില്‍

  ലോഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചിത്രമാണ് ഡ്രാമ. ആഗസ്റ്റില്‍ എത്തുമെന്ന് പറഞ്ഞ ഡ്രാമ സെപ്റ്റംബര്‍ പതിനാലിനായിരിക്കും റിലീസ് ചെയ്യുന്നത്. കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, എന്നീ താരങ്ങളും ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ സംവിധായകന്മാരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  ഒക്ടോബറില്‍

  ഒക്ടോബറില്‍

  ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയന് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രം കേരള ബോക്‌സോഫീസിനെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയന്മാരെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനുള്ള ആകാംഷയിലാണ് ആരാധകരും. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുകയാണ്. ഒക്ടോബര്‍ 11 നായിരിക്കും സിനിമയുടെ റിലീസ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

  English summary
  Mohanlal will have back to back releases in next 4 months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X