ഫ്രോഡാകാന്‍ മോഹന്‍ലാല്‍ 20നെത്തും

By Lakshmi

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ വളരെ നേരത്തേ പ്രഖ്യാപിച്ച ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. 2014 വിഷുവിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. 2014ല്‍ ആദ്യം തുടങ്ങുന്ന മോഹന്‍ലാല്‍ ചിത്രമായി നേരത്തേ തീരുമാനിച്ചത് രഞ്ജിത്തിന്റെ ജി ഫോര്‍ ഗോള്‍ഡ് ആയിരുന്നു. എന്നാല്‍ ഈ ചിത്രം വേണ്ടെന്നുവച്ചതോടെ ലാല്‍ മിസ്റ്റര്‍ ഫ്രോഡ് തുടങ്ങാന്‍ ഉണ്ണികൃഷ്ണനോട് ആവശ്യപ്പെടുകയായിരുന്നു.

ജനുവരിയില്‍ത്തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ചുദിവസത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഫെബ്രുവരി 18ന് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് ഫെബ്രുവരി അവസാനത്തോടെ പുറത്തുവിടുമെന്നാണ് ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

Mohanlal

ഒട്ടേറെ സസ്‌പെന്‍സുകള്‍ നിലനില്‍ക്കുന്നുണ്ട് മിസ്റ്റര്‍ ഫ്രോഡിനെ ചുറ്റിപ്പറ്റി. വിഷുവിന് പുറത്തിറങ്ങുന്ന വിധത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വളരെ മികച്ചൊരു കഥാപാത്രത്തേയാണ് ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ലാലിന്റേത് ഒരു കള്ളന്റെ വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപാട് മോഷ്ടാക്കള്‍ ലക്ഷ്യം വച്ചിരിക്കുന്ന കോടികള്‍ വിലപിടിപ്പുള്ള ഒരു വസ്തു വളരെ ബുദ്ധിപരമായി മോഹന്‍ലാലിന്റെ കഥാപാത്രം സ്വന്തമാക്കുന്നതാണത്രേ കഥാ തന്തു. ദി ഫസ്റ്റ് എമംഗ് ദി ഈക്വല്‍സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തിലെ നായികയാരാണെന്നകാര്യം ഇതുവരെ അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ ലഭ്യമായിരിക്കുന്ന വിവരങ്ങള്‍ വച്ച് നോക്കിയാല്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്ന മങ്കാത്ത എന്ന അജിത്ത് ചിത്രത്തിന്റെ പ്രമേയവുമായി മിസ്റ്റര്‍ ഫ്രോഡിന് വളരെ സാമ്യമുണ്ട്. മലയാളത്തിലാണെങ്കില്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ അധികമുണ്ടായിട്ടില്ല. മോഹന്‍ലാല്‍ കള്ളനായി അഭിനയിച്ച ചിത്രങ്ങളും വളരെ കുറവാണ്. മുമ്പ് പുറത്തിറങ്ങിയ ലോക്പാല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കള്ളന്റെ റോളില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X