മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥി! സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വൈകുന്നേരം ആറ് മണിയ്ക്ക്..
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്. നടന്‍ മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെയായിരുന്നു പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നത്. സിനിമയില്‍ നിന്നും ഒരാള്‍ മുഖ്യാതിഥിയായി എത്തുന്നതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളിലുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയായെത്തി പുരസ്‌കാരം ഇന്ന് വിതരണം ചെയ്യും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം ആറ് മണിയ്ക്കാണ് ചടങ്ങ് ആരംഭിക്കുക. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമേന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയ്ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വ്വതി, മികച്ച സിനിമ ഒറ്റമുറി വെളിച്ചം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എന്നിങ്ങനെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി 43 പേര്‍ പുരസ്‌കാരം ഏറ്റ് വാങ്ങും. മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകന് ലഭിക്കുക. മികച്ച നടനും നടിയ്ക്കും ഒരു ലക്ഷം രൂപ വീതമാണ് സമ്മാനതുക.


Click it and Unblock the Notifications











