എന്റെ പ്രിയപ്പെട്ട ദുൽഖറിന്!! കുഞ്ഞിക്കയെ അഭിനന്ദിച്ച് ലാലേട്ടൻ, ട്വീറ്റ് വൈറലാകുന്നു...
ജെമിനി ഗണേശന്റേയും സവിത്രിയുടേയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി.
ഇപ്പോൾ സിനിമ ലോകത്തെ ചർച്ച വിഷയം ദുൽഖർ സൽമാൻ ചിത്രം മഹാനടിയെ കുറിച്ചാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ദുൽഖർ സൽമാനും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രം ഹിറ്റിൽ നിന്ന് സൂപ്പർ ഹിറ്റിലേയ്ക്ക് നീങ്ങുകയാണ്. ദുൽഖറിനും കീർത്തിയ്ക്കും അഭിനന്ദനമറിയിച്ച് ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖർ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത താരങ്ങളെ പ്രശംസിച്ച് സൂപ്പർ താരം മോഹൻലാൽ രംഗത്തെത്തിയിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട ദുൽഖറിനും കീർത്തിയ്ക്കും എല്ലാ ആശംസകളും നേരുന്നു. കൂടാതെ മഹാനടി ഉടൻ തന്നെ കാണുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു . ജെമിനി ഗണേശന്റേയും സവിത്രിയുടേയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. തെലുങ്ക് ചിത്രമായ ഇത് മൊഴിമാറ്റി തമിഴിലും മലയാളത്തിലും പ്രധർശനത്തിനെത്തിയിട്ടുണ്ട്. നടികർ തിലകമെന്ന പേരിലാണ് തമിഴിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. മലയാളത്തിൽ മഹാനടി എന്ന പേരിൽ തന്നെയാണ്.
മഹാനടിയുടെ വിജയത്തിൽ മലയാള സിനിമയ്ക്കും മലയാളികൾക്കും ഒരു പോലെ അഭിമാനിയ്ക്കാം. കാരണം ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായ ജെമിനി ഗണേശനേയും സാവിത്രിയേയും അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ദുൽഖൽ സൽമാനും കീർത്തി സുരേഷുമാണ്. ദുൽഖറിന്റെ കന്നി ചിത്രമാണിത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിപ്രായമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ദുൽഖറിനെ അഭിനന്ദിച്ച് സംവിധായകൻ രാജമൗലി ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമന്തയും ഭാനുപ്രിയയും പ്രധാന വേഷത്തിലുണ്ട്.


Click it and Unblock the Notifications