»   » ആഷിഖ്-റിമ ജോഡികള്‍ക്ക് മോഹന്‍ലാലിന്റെ ആശംസ

ആഷിഖ്-റിമ ജോഡികള്‍ക്ക് മോഹന്‍ലാലിന്റെ ആശംസ

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു റിമകല്ലിങ്കല്‍ ഒന്നിക്കല്‍ എന്തുകൊണ്ടും സിനിമാ ലോകത്ത് മാതൃകാപരമയാ ഒരു വിവാഹം തന്നെ. വളരെ ലളിതമായ രീതിയില്‍ പരസ്പരം സ്വന്തമാകുന്ന താരജോഡികള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ വിവാഹാശംസകള്‍.

വിവാഹ സല്‍ക്കാരം ഒഴിവാക്കി ക്യാന്‍സര്‍രോഗികള്‍ക്ക് ആശ്വാസമൊരുക്കിയതിനാണ് മോഹന്‍ലാലിന്റെ ആശംസ. വിവാഹവും പ്രണയവുമെല്ലാം ഫേസ്ബുക്കിലൂടെ അറിയിച്ച ആഷിഖ് അബു തന്നെയാണ് ഇക്കാര്യവും ഫേസ് ബുക്കിലൂടെ അറിയിച്ചത്.

Mohanlal, Ashiq Abu and Rima Kallingal

പത്രങ്ങളിലൂടെയാണ് വിവാഹം അറിഞ്ഞതെന്നും സന്തോഷകരമായ ജീവതം ആശംസിക്കുന്നെന്നും മോഹന്‍ലാല്‍ സന്ദേശമയച്ചിരിക്കുന്നത്രെ. നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് ആഷിഖ് - റിമ വിവാഹം നടക്കുന്നത്.

വളരെ ലളിതമായ രീതിയില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ചാണ് വിവാഹം. വിവാഹ സല്‍ക്കാരത്തിനുള്ള പണം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ് ഇരുവരുടെയും തീരുമാനം. എന്തായാലും ഇരുവര്‍ക്കും നല്ലൊരു ദാമ്പത്യമുണ്ടാകട്ടെ എന്ന് ആശംസിക്കാം

English summary
Soon after Aashiq Abu and Rima Kallingal announced their marriage date, they were loaded with best wishes and prayers. The wedding will be held on the day of Kerala Piravi, November 1, at Kakkanad Register Office. The superstar in the industry Mohanlal also wished the couple.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam