മോഹന്‍ലാലിന്റെ ശിശുദിനാശംസകള്‍
മദേര്‍സ് ഡേ, ടീച്ചേര്‍സ് ഡേ, സ്വാതന്ത്ര്യ ദിനം, മെയ്ദിനം തുടങ്ങിയ ആഘോഷ ദിവസങ്ങളിലെല്ലാം ആശംസകളുമായി മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയോ വെബ്‌സൈറ്റിലൂടയോ പ്രത്യക്ഷപ്പെടാറുണ്ട്.
ചിലപ്പോള്‍ ബ്ലോഗിലൂടെ ഒരു നീണ്ട ലേഖനവും പ്രതീക്ഷിക്കാം. പക്ഷെ ഇത്തവണ ശിശു ദിനത്തില്‍ രണ്ട് വരിയില്‍ ഒതുങ്ങുന്ന കുട്ടിക്കാലസ് മൃതികളോടെയാണ് ലാലിന്റെ ആശംസ. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ശിശുദിനാശംസകളറിയിച്ചു.

കുഞ്ഞുകുട്ടികള്‍ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രത്തോടുകൂടിയാണ് ലാല്‍ ശിശുദിനം ആശംസിച്ചിരിക്കുന്നത്. ലോകത്ത് ചിലത് എത്ര വിലകൊടുത്താലും വാങ്ങാന്‍ കഴിയില്ല. അതിലേറ്റവും വലുതാണ് കഴിഞ്ഞുപോയ കുട്ടിക്കാലം. ആ വയസ്സില്‍ കിട്ടുന്ന പ്രസരിപ്പ് പിന്നെ ഒരിക്കലും തിരിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ ശിസുദിനാശംസകള്‍.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആ പോസ്റ്റിന് ലൈക്കുകളുടെയും കമന്റകളുടെയും പ്രവാഹമാണ്. മൂന്ന് മണിക്കൂറിനുള്ളില്‍ 1,404 പേര്‍ ചിത്രം ഷെയര്‍ ചെയ്തു. 18,845 ലൈക്കുകളും 292 കമന്റുകളുമാണുള്ളത്. പലരും അവരുടെ പ്രിയപ്പെട്ട ലാലേട്ടനൊപ്പം ശിശുദിനാശംസകളറിയിച്ചു കമന്റിട്ടു.


Click it and Unblock the Notifications