»   » കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!!

കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സത്യന്‍, നസീര്‍, ജയന്‍, മധു... മലയാള സിനിമ കണ്ട നിത്യഹരിത നായകന്മാരുടെ പട്ടിക ഇങ്ങനെ നീണ്ട് പോവുകയാണ്. 1963 ല്‍ സിനിമാ ജീവീതം ആരംഭിച്ച മധു ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. 1933 സെപ്റ്റംബര്‍ 23 ജനിച്ച മധുവിന് ഇന്ന് പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മധുവിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ എത്തിയത്.

ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം? ഇങ്ങനെ പേടിപ്പിക്കണ്ടായിരുന്നു!!

മോഹന്‍ലാലും മധുവും തമ്മില്‍ 37 വര്‍ഷമായി തുടരുന്ന ആത്മബന്ധത്തെ കുറിച്ച് അടുത്തിടെ പ്രമുഖ മാധ്യമം പുറത്തിറക്കിയ കുറിപ്പില്‍ ഒരുപാട് കാര്യങ്ങള്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. തനിക്ക് എന്തും പറയാനുള്ള ഒരു സുഹൃത്ത്, അതിലുപരി മൂത്ത സഹോദരന്‍, ഒരു അച്ഛന്റെ സ്‌നേഹം എന്നിങ്ങനെ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത അത്രയും സ്‌നേഹമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മധു

നടന്‍ മധുവിന്റെ പേര് മാധവന്‍ നായര്‍ എന്നാണെങ്കിലും മധു എന്നാണ് അറിയപ്പെട്ട് തുടങ്ങിയത്. 1933 സെപ്റ്റംബര്‍ 23 ന് ജനിച്ച മധുവിന്റെ 84-ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും എത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ആശംസകള്‍


ഫേസ്ബുക്കിലൂടെ് മധുവിനൊപ്പം നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ എത്തിയത്. ശതാഭിഷേകത്തിന്റെ നിറവില്‍ എത്തിയിരിക്കുന്ന മധു സിനിമയില്‍ എത്തിയിട്ട് അമ്പത്തി അഞ്ച് വര്‍ഷമായി എന്നുള്ളതും ഇന്നത്തെ ദിവസത്തിന്റെ മാറ്റ് കൂട്ടുകയാണ്.

വിശ്വസിക്കാന്‍ കഴിയുന്നില്ല


മധു സാറിന് 84 വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പ്രായം കൂടിയാലും ചെറുപ്പക്കാരന്റെ മനസാണ് അദ്ദേഹത്തിന്. പ്രായത്തിനനുസരിച്ച് കുട്ടികളുടെ അടുത്ത് സംസാരിക്കുമ്പോള്‍ കുട്ടികളെ പോലെ ആവുകയും മുതിര്‍ന്നവരുടെ അടുത്ത് പക്വതയോടെ സംസാരിക്കാനും അദ്ദേഹത്തിന് കഴിയും.

അമ്പത്തിയഞ്ച് വര്‍ഷം

1963 ലായിരുന്നു മധു ആദ്യമായി സിനിമയില്‍ അഭിനയിച്ചു തുടങ്ങിയത്. ശേഷം നീണ്ട അമ്പത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും ഇന്നും മലയാള സിനിമയില്‍ സജീവമായി തുടരുകയാണ് മധു.

വലിയൊരു ജീനിയസ്സ്


സിനിമ, നാടകം, രാഷ്ട്രീയം, സാഹിത്യം, സംഗീതം എന്നിങ്ങനെ പല മേഖലയിലുള്ള കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന് ആഴത്തില്‍ അറിവുള്ള ഒരു ജീനിയസ്സാണ് മധു സാര്‍. തന്റെ കാഴ്ചപാടുകള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കാനും അദ്ദേഹത്തിന്

English summary
Mohanlal wishing Madhu's Birthday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X