മോഹന്‍ലാലും കുടുംബവും; പുതിയ ക്ലിക്ക്
മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ സംസാര വിഷയം. മോഹന്‍ലാലും മകള്‍ വിസ്മയയും ഭാര്യ സുചിത്രയും മകന്‍ പ്രണവുമാണ് ചിത്രത്തില്‍.
ഇത്രമാത്രം ചര്‍ച്ച ചെയ്യാന്‍ എന്താണ് ഈ ചിത്രത്തിലെന്നാവും. ലാല്‍ രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലോഹത്തിലെ ഗെറ്റപ്പിലാണ്. മെലിഞ്ഞ സുന്ദരന്‍. പ്രണവാകട്ടെ മുടിയൊക്കെ വെട്ടി കുട്ടപ്പന്‍ ലുക്കിലുമാണ്.

പ്രണവിപ്പോള്‍ ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. പാപനാശം എന്ന കമല്‍ ഹസന്‍ ചിത്രത്തില്‍ ജീത്തുവിനൊപ്പം പ്രവര്‍ത്തിച്ച പ്രണവിപ്പോള്‍ ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെയും അസിസ്റ്റന്റ് ഡയറക്ടറാണ്.
അത് കഴിഞ്ഞാല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മകന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











