മോഹന്‍ലാല്‍ ജാക്കിചാനോടൊപ്പം

By Staff

അദ്‌ഭുതങ്ങള്‍ വല്ലപ്പോഴുമേ സംഭവിയ്‌ക്കൂ, മറിച്ചാണെങ്കില്‍ അത്‌ അദ്‌ഭുതമാകില്ല. മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്‌ കൈവരുന്ന സൗഭാഗ്യത്തെയാണ്‌ ഇവിടെ അദ്‌ഭുതമെന്ന്‌ വിശേഷിപ്പിച്ചത്‌.

പ്രായഭേദമന്യെ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആരാധകവൃന്ദമുള്ള ചലച്ചിത്ര താരമായ ജാക്കിചാനോടൊപ്പം വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കാനുള്ള സൗഭാഗ്യമാണ്‌ മോഹന്‍ലാലിനെ തേടിയെത്തുന്നത്‌.

മോര്‍ഫ്യൂസ്‌ ഗ്രൂപ്പിന്റെ കീഴിലുള്ള മിഡില്‍ ഈസ്റ്റേണ്‍ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിയ്‌ക്കുന്ന ഇന്തോ-ജാപ്പനീസ് സംരഭമായ 'നായര്‍ സാന്‍' എന്ന ചിത്രത്തിലാണ്‌ ഈ അപൂര്‍വ താര സംഗമം നടക്കുക.

ജപ്പാനില്‍ നായര്‍ സാന്‍ എന്ന പേരിലറിയപ്പെടുന്ന മലയാളിയായ അയ്യപ്പന്‍ പിള്ള മാധവന്‍ നായരുടെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മ്മിയ്‌ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ കണ്ണേ മടങ്ങുക എന്ന ചിത്രം സംവിധാനം ചെയ്‌ത ആല്‍ബര്‍ട്ടാണ്‌.

1920 മുതല്‍ 70 വരെയുള്ള കാലഘട്ടം അവതരിപ്പിയ്‌ക്കുന്ന ചിത്രത്തില്‍ പ്രസിദ്ധ ജാപ്പനീസ്‌ നടിയായ ഷുന്‍സ്‌കിന്‍ മറ്റസൂക്കയായിരിക്കും ലാലിന്റെ നായികയായി അഭിനയിക്കുക.

ജപ്പാനിലെ പ്രശസ്‌ത വ്യവസായിയായ നായര്‍സാന്റെ സ്വദേശം തിരുവനന്തപുരമാണ്‌. രണ്ടാം മഹാലോക യുദ്ധക്കാലത്തിന്‌ മുമ്പ്‌ ജപ്പാനില്‍ എത്തിയ നായര്‍ സാന്‍ ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സുഭാഷ്‌ ചന്ദ്രബോസ്‌ രൂപീകരിച്ച ഐഎന്‍എയുടെ സജീവ പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു.

അക്കാലത്ത്‌ നേതാജിയുടെ ദ്വിഭാഷിയായും അദ്ദേഹം വര്‍ത്തിച്ചിട്ടുണ്ട്‌. ജപ്പാനിലെ ബ്രീട്ടിഷ്‌ അധിനിവേശത്തിനെതിരെ പോരാടിയ നായര്‍സാന്റെ ജീവിതമാണ്‌ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിയ്‌ക്കാനൊരുങ്ങുന്നത്‌.

ബ്രീട്ടിഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നായര്‍സാനെ സഹായിക്കുന്ന പോരാളിയുടെ വേഷമായിരിക്കും ചിത്രത്തില്‍ ജാക്കിയുടെത്‌. ഇംഗ്ലീഷ്‌, ജാപ്പനീസ്‌ ഭാഷകളില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്‌. ചിത്രത്തിനായി ലാല്‍ 125 ദിവസമാണ്‌ നീക്കി വെച്ചിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X