»   » ഗീതാഞ്ജലിയില്‍ ലാലിന് കൂള്‍ ലുക്ക്

ഗീതാഞ്ജലിയില്‍ ലാലിന് കൂള്‍ ലുക്ക്

Posted By:
Subscribe to Filmibeat Malayalam

മണിച്ചിത്രത്താഴില്‍ ഇടവേളയോടടുത്ത് അമേരിക്കന്‍ പതാകയുടെ ഡിസൈനിലുള്ള ട്രൗസറും ഷര്‍ട്ടും കാവിവേഷവുമെല്ലാമായി സൈക്യാട്രിസ്റ്റായ ഡോക്ടര്‍ സണ്ണി ജോസഫ് ചുറ്റിത്തിരിഞ്ഞ് നടക്കുന്നത് കണ്ട് നകുലന്റെ കുടുംബത്തിലെ പെണ്ണുങ്ങളെല്ലാം ആകെ അന്തംവിട്ട് നടന്നത് ഓര്‍ക്കുന്നില്ലേ. വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു മണിച്ചിത്രത്താഴില്‍ സണ്ണി എത്തിയിരുന്നത്. ഇപ്പോഴിതാ ഗീതാഞ്ജലിയിലും അങ്ങനെതന്നെ, വളരെ വ്യത്യസ്തമായ കൂള്‍ കൂള്‍ സൈക്യാട്രിസ്റ്റ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

തമിഴ് ചിത്രമായ ജില്ലയുടെയും കന്നഡ ചിത്രമായ മൈത്രിയുടെയും ജോലികള്‍ പൂര്‍ത്തിയാക്കി ലാല്‍ തിരുവനന്തപുരത്ത് ഗീതാഞ്ജലിയുടെ സെറ്റില്‍ എത്തിക്കഴിഞ്ഞു. ഫേസ്ബുക്കിലൂടെ ലാല്‍ തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തില്‍ ലാലിന്റെ ലുക്ക് വെളിപ്പെടുത്തുന്ന ചില സ്റ്റില്ലുകളും പുറത്തിറങ്ങിയിട്ടുണ്ട്.

Mohanlal

താടിയും കണ്ണടയും ടീഷേര്‍ട്ടും ട്രൗസറുമെല്ലാമായി ആകെ അടിപൊളി ലുക്കിലാണ് ചിത്രത്തില്‍ ലാല്‍ എത്തുന്നത്. എന്തായാലും ലാല്‍ ആരാധകര്‍ക്ക് കൊണ്ടാടാന്‍ കഴിയുന്നൊരു റോളുമായിട്ടാണ് ഗീതാഞ്ജലിയുമായി ലാലും പ്രിയനും എത്തുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. അടുത്തിടെയിറങ്ങിയ പല ചിത്രങ്ങളും ഇനി ഇറങ്ങാനുള്ള ചിത്രങ്ങളിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ഗെറ്റപ്പാണ് ലാലിനുള്ളത്. ഗ്രാന്റ്മാസ്റ്ററില്‍ നരകയറിയ പൊലീസ് ഓഫീസകറായും, ലേഡീസ് ആന്റ് ജെന്റില്‍മാനില്‍ സ്റ്റൈലിഷ് ജെന്റില്‍മാനായുമെല്ലാമെത്തിയ ലാലിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലുക്ക് കാണാന്‍ പോകുന്നത് തമിഴ് ചിത്രമായ ജില്ലയിലാണ്. അതിന് പിന്നാലെയെത്തുന്ന ഗീതാഞ്ജലിയും ഒട്ടും മോശമാകില്ല.

English summary
First posters of Priyadarsan's Geethanjali out and it features Mohanlal in a sensational get up

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam