കുഞ്ഞുമറിയത്തെ കളിപ്പിക്കുന്ന ലാലേട്ടന്‍, ദുല്‍ഖറിനും കുടുംബത്തിനുമൊപ്പം സൂപ്പര്‍താരം
മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുളള മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദുല്‍ഖര്‍ സല്‍മാനും, ഭാര്യ അമാലും, മകള്‍ മറിയവും ലാലേട്ടനൊപ്പം ചിത്രത്തിലുണ്ട്. കുഞ്ഞുമറിയത്തെ മോഹന്‍ലാല്‍ കളിപ്പിക്കുന്നതും മറിയം കൗതുകത്തോടെ അദ്ദേഹത്തെ നോക്കുന്നതും ചിത്രത്തില്‍ കാണാം. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുളള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടില്‍ ലാലേട്ടന്‍ അതിഥിയായി എത്തിയിരുന്നു.

ദുല്‍ഖറിനും അമാലിനുമൊപ്പം സോഷ്യല്‍ മീഡിയയിലെ താരമാണ് കുഞ്ഞുമറിയവും. താരപുത്രിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ദുല്‍ഖറും മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. 2011ലായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരുടെ സമ്മതതോടെയുളള ഒരു പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് നടന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ചെന്നൈ സ്വദേശിയായ അമാല്‍ ഒരു ആര്‍ക്കിടെക്ട് കൂടിയാണ്.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
2017ലാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ വന്നത്. തുടര്‍ന്ന് മറിയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെ ചിത്രങ്ങളും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുമറിയത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. മുന്‍പ് മമ്മൂക്കയ്‌ക്കൊപ്പമുളള മറിയത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് മെഗാസ്റ്റാറും കുടുംബവും താമസം മാറിയത്. പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ കഴിയാഞ്ഞതിനെ കുറിച്ച് ഒരു പരിപാടിയില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.
Recommended Video
അന്ന് സിനിമകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു താരം. അഭിനേതാവ് എന്നതിലുപരി ഇപ്പോള്‍ നിര്‍മ്മാണ മേഖലയിലും സജീവമാണ് ദുല്‍ഖര്‍. നടന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. മൂന്ന് സിനിമകള്‍ ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ തുടങ്ങിയവയാണ് ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍.


Click it and Unblock the Notifications











