»   » വിമര്‍ശകരുടെ വായടപ്പിച്ച് കംപ്ലീറ്റ് ആക്ടര്‍, വൈറലാവുന്ന പുലിമുരുകന്‍ ലൊക്കേഷന്‍ വിഡിയോ കാണാം

വിമര്‍ശകരുടെ വായടപ്പിച്ച് കംപ്ലീറ്റ് ആക്ടര്‍, വൈറലാവുന്ന പുലിമുരുകന്‍ ലൊക്കേഷന്‍ വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനെ ഏറെ ശ്രദ്ധേയമാക്കിയത് പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ സീക്വന്‍സുകളാണ്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ ശ്രമങ്ങളും ചിത്രത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന വാദവുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് ഡമ്മി കടുവയെ ഉപയോഗിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പിന്നീട് വിശദീകരണവുമായി ചിത്രത്തിന്റെ കലാസംവിധായകനും വൈശാഖും രഗംത്തെത്തിയിരുന്നു. പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മോഹന്‍ലാല്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതെന്ന് ഇതോടെയാണ് വ്യക്തമായത്. ആക്ഷനും സാഹസികതയും ഏറേ ഇഷ്ടപ്പെടുന്ന താരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ

കാടിനുള്ളിലെ ഷൂട്ട് കഴിഞ്ഞ് ഷൂട്ടിങ്ങ് സാമഗ്രികള്‍ വേറൊരു വാഹനത്തില്‍ കയറ്റുന്നതിനായി സഹായിക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എല്ലാവരെയും കൂടെ നിര്‍ത്തുന്നു

സൂപ്പര്‍ സ്റ്റാറാണെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് മോഹന്‍ലാല്‍ തുല്യ പ്രാധാന്യം നല്‍കാറുണ്ട്. താരജാഡയൊന്നും കാണിക്കാതെ ലളിതമായി പെരുമാറുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്.

പ്രചരിച്ചത് റിഹേഴ്സല്‍ ചിത്രങ്ങള്‍

പുലിമുരുകനിലെ ക്ലൈമാക്‌സ് സീനുകളെക്കുറിച്ചുള്ള വിവാദം നടക്കുകയാണ് സമൂഹമാധ്യമങ്ങളില്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ച് അതിസാഹസികമായാണ് ചിത്രീകരിച്ചതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ചിത്രം നൂറു കോടി ക്ലബിലെത്തിയതിന് പിന്നില്‍ സാങ്കേതിക മികവിനൊപ്പം ക്ലൈമാക്‌സ് സീന്‍ മികവും ഉണ്ടായിരുന്നു.

സാഹസിതകയും ആക്ഷനും ഏറെ ഇഷ്ടപ്പെടുന്നു

സിനിമയ്ക്ക് പൂര്‍ണ്ണത ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം റിഹേഴ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചുള്ള ചിത്രീകരണം അപകടകരമായിരുന്നു. അതിനാലാണ് ആദ്യമേ തന്നെ റിഹേഴ്‌സല്‍ നടത്തി മറ്റു കാര്യങ്ങളൊക്കെ സെറ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന വിഡിയോ കാണാം

കാടിനുള്ളിലെ ഷൂട്ട് കഴിഞ്ഞ് ഷൂട്ടിങ്ങ് സാമഗ്രികള്‍ വേറൊരു വാഹനത്തില്‍ കയറ്റുന്നതിനായി സഹായിക്കുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്.

English summary
Pulimurugan location video is viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam